ശ്രീരംഗപട്ടണത്തിന് ശില്പകലാഗോപുരത്തില്
ശ്രീമംഗലപ്പക്ഷി നീ വന്നു നിന്റെ
പുഷ്പപ്രദര്‍ശന ശാലയില്‍ നിന്നൊരു
പൂമൊട്ടെനിക്കുതന്നു
നീലപ്പളുങ്കു വിളക്കില്‍ പൂത്തൊരു
നഗ്നനാളത്തിന്നരികില് എന്റെ
നിത്യരോമാഞ്ചങ്ങള്‍ സ്വപ്നവിലാസിനീ
നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാന്‍ നിന്നു
മാര്കഴികാറ്റിൻ കുളിരില്‍ കുളിച്ച നിന്
മന്ദഹാസത്തിന് കൊടിയില്‍ പൂത്ത
കന്യകാസൌന്ദര്യം
കോരിത്തരിക്കുമെന്‍ മാറീല്പ്പടര്ത്തുവാന്
നൂറുമ്മവെയ്ക്കുവാന് നിന്നു