ആരോമലേ എന്‍ ആരോമലേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
ചേതോഹരീ എന്റെ ചേതോമയീ നീയെന്‍ ഉദയരാഗമായ്
രോമാഞ്ചമേ എന്‍ സായൂജ്യമേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
അനുരൂപനേ എന്റെ പ്രിയരൂപനേ നീയെന്‍ ഉദയരാഗമായ്
മോഹം എന്നിലെ മോഹം നിന്നുടല്‍ ചൂടേറ്റു പൂക്കുന്നു കാലം
മോഹം എന്നിലെ മോഹം , നിന്നുടല്‍ ചൂടേറ്റു പൂക്കുന്നു കാലം
ലാവണ്യ താരങ്ങള്‍ പോലെ മനസ്സില്‍ വിടരും നിറങ്ങള്‍
ഹൈമ സാരള്യമായ് വര്‍ഷ പീയൂഷമായ്
മധുരം പകരും ദിനങ്ങള്‍
രോമാഞ്ചമേ എന്‍ സായൂജ്യമേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
ചേതോഹരീ എന്റെ ചെതോമയീ നീയെന്‍ ഉദയരാഗമായ്
ദീപം ജീവിത ദീപം നിന് കരതാരാലെ ചൂടുന്നു നാളം
ദീപം ജീവിത ദീപം നിന് കരതരാലെ ചൂടുന്നു നാളം
ചൈത്ര സൌരഭ്യമായ് ഗ്രീഷ്മ ചൈതന്യമായ്
അണയും അറിയും ദിനങ്ങള്‍
ആരോമലേ എന്‍ ആരോമലേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
അനുരൂപനേ എന്റെ പ്രിയരൂപനേ നീയെന്‍ ഉദയരാഗമായ്