ആശ്രമമംഗല്യ ദീപമേ
അനംഗ ലാവണ്യ ശില്പ്പമേ
എന്പര്ണ്ണശാലയിലെന്നുയരും
നിന്പാദനിസ്വനങ്ങള് ദേവി
കാതോര്‍ത്തു കാതോര്‍ത്തു നില്പ്പൂ ഞാന്‍
സങ്കല്പ്പ മന്ദാര പുഷ്പമേ
സായൂജ്യം തേടുമെന്‍ സ്വപ്നമേ
എന്നന്തരാത്മാവിനെന്നരുളും
നിന്‍പ്രേമ മാധുരി നീ ദേവാ
മോഹിച്ചു മോഹിച്ചു നില്പ്പൂ ഞാന്‍
ആലിംഗനത്തിനു കൈനീട്ടി നില്ക്കും
ആരണ്യദേവത ഞാന്‍
മൂകാഭിലാഷങ്ങള്‍ നൊമ്പരം കൊള്ളും
രാഗമാലിക ഞാന്‍
അഞ്ജനശിലയായ് തപസ്സുചെയ്യും
അഹല്യയല്ലോ ഞാന്‍ അഹല്യയല്ലോ ഞാന്‍
ആശ്രമ മംഗല്യ......
ഗന്ധര്‍വ്വസംഗീത പല്ലവിമീട്ടുമെന് ഗാനവീണനീ
വര്‍ണ്ണങ്ങള്‍ ചാലിച്ചു ചാലിച്ചു ചാര്‍ത്തിയ മാരിവില്ലു നീ
നിത്യവസന്തത്തിന് തേരിലെഴുന്നള്ളും
ദേവകന്യക നീ ദേവകന്യക നീ
സങ്കല്പ്പ മന്ദാര പുഷ്പമേ
സായൂജ്യം തേടുമെന്‍ സ്വപ്നമേ
നിന്പാദനിസ്വനങ്ങള് ദേവി
കാതോര്‍ത്തു കാതോര്‍ത്തു നില്പ്പൂ ഞാന്‍
മോഹിച്ചു മോഹിച്ചു നില്പ്പൂ ഞാന്‍