Mailaanyajittoppil

മൈലാഞ്ചിത്തോപ്പില്‍
Year
Language

മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി
മായക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ടുകത്തിച്ച വമ്പത്തി
കാമ്പില്ലാതുള്ള കരിമ്പുപോലുള്ള നിന്‍ മേനി
കണ്ടമുതല്‍ക്കാരോ ഖല്‍ബില്‍ മേടുന്നു മുള്ളാണി

ഒളിയമ്പു കൊണ്ടെന്റെ ഉള്ളം നൂറായ് നുറുങ്ങുന്നു
ഒരുവാക്കു മിണ്ടാതൊളിച്ചു നില്‍ക്കുന്നതെന്തിന്നു
കരളിന്റെ വാതില്‍ ഞാന്‍ ഏറെമുട്ടി വിളിച്ചാലോ
കരള്‍തുറന്നകം ഒന്നു കാണിച്ചതില്ലല്ലോ

ആരംഭത്തോപ്പില്‍ വിരിഞ്ഞ പുന്നാര പൂവല്ലേ
ആശിച്ചമാരന്‍ നിന്‍ മുന്നില്‍ നീറിയിരുപ്പല്ലേ
കുനുചില്ലിവില്ലാട്ടം കാട്ടിയെന്നെ തളര്‍ത്തല്ലേ
കുട്ടിക്കുരങ്ങു കളിപ്പിച്ചെന്നെ കറക്കല്ലേ
അഴകുറ്റ ഹൂറിയെന്‍ ആശക്കോട്ട തകര്‍ക്കല്ലേ
അടിയെല്ലാം ചെണ്ടയ്ക്കും കൂലി മാരാര്‍ക്കുമാക്കല്ലേ

mailāñjittoppil mayaṅṅinilkkunna mŏñjatti
māyakkaṇṇāl khalbil amiṭṭugatticca vambatti
kāmbillāduḽḽa karimbuboluḽḽa nin meni
kaṇḍamudalkkāro khalbil meḍunnu muḽḽāṇi

ŏḽiyambu kŏṇḍĕnṟĕ uḽḽaṁ nūṟāy nuṟuṅṅunnu
ŏruvākku miṇḍādŏḽiccu nilkkunnadĕndinnu
karaḽinṟĕ vādil ñān eṟĕmuṭṭi viḽiccālo
karaḽtuṟannagaṁ ŏnnu kāṇiccadillallo

āraṁbhattoppil viriñña punnāra pūvalle
āśiccamāran nin munnil nīṟiyiruppalle
kunusillivillāṭṭaṁ kāṭṭiyĕnnĕ taḽarttalle
kuṭṭikkuraṅṅu kaḽippiccĕnnĕ kaṟakkalle
aḻaguṭra hūṟiyĕn āśakkoṭṭa tagarkkalle
aḍiyĕllāṁ sĕṇḍaykkuṁ kūli mārārkkumākkalle