കന്നിമാവു പൂത്തോ....കണ്ണിമാങ്ങ കായ്ച്ചോ..(3)
കാടടച്ചു കാറ്റടിച്ചു വന്ന സുന്ദരീ
വീടടച്ചു വീമ്പടിച്ച സിന്ധുഭൈരവീ
അയ്യോ...മാനേ കാട്ടുമൈനേ
ഞാനൊന്നു ചോദിച്ചോട്ടേ ...
കന്നിമാവു പൂത്തോ....നിന്റെ കണ്ണി മാങ്ങ കായ്ച്ചോ....
ചന്തമുള്ള കണ്മണീ...എനിക്കു വേണമീ സ്വരം
കടഞ്ഞെടുത്ത മേനിയില്‍ തടം തുളുമ്പി നില്‍ക്കുമീ മുഖം(ചന്തമുള്ള...)
ഓടും കടമാന്‍കണ്ണീ...ചാഞ്ചാടും പൂവാല്‍ത്തുമ്പീ
ഒന്നും മിണ്ടാതെന്തേ അകലത്തേക്കോടിപ്പോണൂ
കോപം കൊള്ളും എന്റെ പൂങ്കതിര്‍ക്കൊടീ
തൊട്ടാല്‍ പൊള്ളും എന്റെ മിന്നല്‍ക്കൊടീ
മറുവാക്കു നീ ചൊല്ലുമോ.....ആ...ആ...ആ...
കന്നിമാവു പൂത്തോ....നിന്റെ കണ്ണി മാങ്ങ കായ്ച്ചോ....
ഒരിക്കലന്നു കണ്ടൊരീ മുഖം മറക്കുകില്ല ഞാന്‍ ...
ഒരിക്കലന്നു കേട്ടൊരീ മധുസ്വരം മറക്കുകില്ല ഞാന്‍ (ഒരിക്കലന്നു...)
പാടും കോപക്കാറ്റേ...കുതികൊള്ളും പനിനീർക്കാറ്റേ
മുത്തും ചെത്തിപ്പൂവേ...തേന്മലരിന്‍ മദനത്തുമ്പീ
പാവാടയില്‍ നീ പഞ്ചമിത്തുടം
ധാവണിക്കിളീ നീ പൌര്‍ണ്ണമിക്കുടം
ഇനിയൊന്നു നീ പാടുമോ.....ആ...ആ...ആ...
(കന്നിമാവു പൂത്തോ....)