Magaranilaavil

മകരനിലാവില്‍
Work
Year
Language

മകരനിലാവിൽ മധുരവുമായി
മറിമാന്മിഴി വാ നീ (2)
കവിതയുമായ് എൻ മനമുണർന്നു
കവിളിണയിൽ പൊന്നല തെളിഞ്ഞു
മന്മഥനുടെയരികിൽ
ചഷകമേന്തി വാ (മകര)

നൂപുരനാദം കേട്ടു
എന്റെ ഹൃദയമൃദംഗമുണർന്നു (2)
മാമയിൽ‌പോലെ നിന്നുടെ നടനം
ആത്മാവിലാനന്ദനിർവൃതിയരുളി (മകര)

ഇന്ദ്രധനുസ്സുകൾ കണ്ടു മധു
മധുരകലിക വിടർന്നു (2)
ഹൃദയവിപഞ്ചിക മീട്ടുക സഖി നീ
പാടുകയായ് നിന്മാനസമുരളി
സ നിധപമ നിധപമപഗരി
നിസഗരിമനിപ ഗരിനിസ (മകര)

magaranilāvil madhuravumāyi
maṟimānmiḻi vā nī (2)
kavidayumāy ĕn manamuṇarnnu
kaviḽiṇayil pŏnnala tĕḽiññu
manmathanuḍĕyarigil
saṣagamendi vā (magara)

nūburanādaṁ keṭṭu
ĕnṟĕ hṛdayamṛdaṁgamuṇarnnu (2)
māmayil‌polĕ ninnuḍĕ naḍanaṁ
ātmāvilānandanirvṛtiyaruḽi (magara)

indradhanussugaḽ kaṇḍu madhu
madhuragaliga viḍarnnu (2)
hṛdayavibañjiga mīṭṭuga sakhi nī
pāḍugayāy ninmānasamuraḽi
sa nidhabama nidhabamabagari
nisagarimaniba garinisa (magara)