Magam pirannoru

മകം പിരന്നൊരു
Year
Language

മകം പിറന്നൊരു മനപ്പിറാവിൻ മനസ്സറിഞ്ഞവനാരോ
പകൽക്കിനാവിൻ പളുങ്കു തേരിൽ പോകുവതാരോ
തെളിഞ്ഞ വേനിൻ പുഴയിൽ മുങ്ങി കുളിച്ചൊരുങ്ങിയതാരോ
വിരുന്നു നൽകാൻ വിളക്കു മാടം തുറന്നു വച്ചവളാരോ
തലക്കുറി ഇണങ്ങേണം നല്ല പൊരുത്തവും കൂടേണം
മിഴിയോടു മിഴി ചേർന്നാൽ അതു മൊഴി കൊണ്ടു തടയാമോ
പൂപ്പന്തലൊരുങ്ങണം പൂമാല കോർക്കണം
താലിക്കു കുനിയണം
കുരവകൾ കുഴലൊടു തകിലടി തകധിമി
(മകം പിറന്നൊരു..)

മദനോത്സവം കൊടിയേറിയോ
മണിദീപവും മിഴി ചിമ്മിയോ
ഒരു രാഗമായ് ഒരു താളമായ്
ഇണങ്ങി മയങ്ങി അലിഞ്ഞു തളർന്നു നിനക്കു തരും
വിളക്കിലൊരു തിരി പൊലിക തെളിഞ്ഞീടുക
മിഴികൾ തെളിയുമൊരു മദനരമണനവൻ
എവിടെ എവിടെ എവിടെ

തെളിഞ്ഞ വേനിൻപുഴയിൽ മുങ്ങി കുളിച്ചൊരുങ്ങിയതാരോ
വിരുന്നു നൽകാൻ വിളക്കു മാടം തുറന്നു വച്ചവളാരോ
തലക്കുറി ഇണങ്ങേണം നല്ല പൊരുത്തവും കൂടേണം
പൂപ്പന്തലൊരുങ്ങണം പൂമാല കോർക്കണം
താലിക്കു കുനിയണം
കുരവകൾ കുഴലൊടു തകിലടി തകധിമി
(മകം പിറന്നൊരു..)

മൺവീണയിൽ ശ്രുതി ചേരുമോ
മലർമാതു നീ വരമേകുമോ
ഇളമാൻ മിഴി ഹോ ഇനി വൈകുമോ
കുളിച്ചു തൊഴുന്നോരുഷസ്സ്
നിനക്കു വിളിച്ചു തരും ഇളം തളിരു മുടിച്ചുരുളിൽ അണിഞ്ഞിടുക
സരിഗ രിഗമ ഗമ ഗമമ പധമ പധനി ധനിസ ധനിസ
(മകം പിറന്നൊരു...)

magaṁ piṟannŏru manappiṟāvin manassaṟiññavanāro
pagalkkināvin paḽuṅgu teril poguvadāro
tĕḽiñña venin puḻayil muṅṅi kuḽiccŏruṅṅiyadāro
virunnu nalgān viḽakku māḍaṁ tuṟannu vaccavaḽāro
talakkuṟi iṇaṅṅeṇaṁ nalla pŏruttavuṁ kūḍeṇaṁ
miḻiyoḍu miḻi sernnāl adu mŏḻi kŏṇḍu taḍayāmo
pūppandalŏruṅṅaṇaṁ pūmāla korkkaṇaṁ
tālikku kuniyaṇaṁ
kuravagaḽ kuḻalŏḍu tagilaḍi tagadhimi
(magaṁ piṟannŏru..)

madanotsavaṁ kŏḍiyeṟiyo
maṇidībavuṁ miḻi simmiyo
ŏru rāgamāy ŏru tāḽamāy
iṇaṅṅi mayaṅṅi aliññu taḽarnnu ninakku taruṁ
viḽakkilŏru tiri pŏliga tĕḽiññīḍuga
miḻigaḽ tĕḽiyumŏru madanaramaṇanavan
ĕviḍĕ ĕviḍĕ ĕviḍĕ

tĕḽiñña veninpuḻayil muṅṅi kuḽiccŏruṅṅiyadāro
virunnu nalgān viḽakku māḍaṁ tuṟannu vaccavaḽāro
talakkuṟi iṇaṅṅeṇaṁ nalla pŏruttavuṁ kūḍeṇaṁ
pūppandalŏruṅṅaṇaṁ pūmāla korkkaṇaṁ
tālikku kuniyaṇaṁ
kuravagaḽ kuḻalŏḍu tagilaḍi tagadhimi
(magaṁ piṟannŏru..)

maṇvīṇayil śrudi serumo
malarmādu nī varamegumo
iḽamān miḻi ho ini vaigumo
kuḽiccu tŏḻunnoruṣass
ninakku viḽiccu taruṁ iḽaṁ taḽiru muḍiccuruḽil aṇiññiḍuga
sariga rigama gama gamama padhama padhani dhanisa dhanisa
(magaṁ piṟannŏru...)