Magale

മകളേ
Work
Year
Language

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2
മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ
ദിക്കെല്ലാം കണ്മുനയാല്‍ നീയുഴിയും നേരമമ്മേ
മുക്കാലം മുമ്പില്‍വന്നു കുമ്പിടുന്നേ തമ്പുരാട്ടീ
(പൊലിയല്ല)

പൊക്കത്തില്‍ കൊടുമുടിയോ തക്കത്തില്‍ ജടമുടിയോ
മുക്കടല്‍ നീ മുഖം നോക്കും വാല്‍ക്കണ്ണാടിയോ
വെറ്റിവരം തന്നരുളോ വെറ്റിലയും തിന്നരുളോ
ദക്ഷിണയും കൊണ്ടരുളോ എട്ടുദിക്കും നിന്നരുളോ
(മക്കളെ)

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2
കാലത്തെ സൂരിയനോ അമ്മേ നിന്‍ പൊന്‍‌തിലകം
താഴത്തെ പാലരുവികള്‍ പാദസരങ്ങള്‍
പുഞ്ചിരിയാ ചുണ്ടുംമേലേ നെഞ്ചലിഞ്ഞു പൂക്കും നേരം
പൊന്‍‌ചിലമ്പും പള്ളിവാളും തന്നവളല്ലേ
(മക്കളെ)

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2
ഊരുചുറ്റി നാടുചുറ്റി ഉള്ളവും വെളിച്ചപ്പെട്ട്
അമ്മത്തിരുവടി നിന്‍റെ കല്‍പ്പന ചൊല്ലി
അന്തിയോളമലയുമ്പോള്‍ നൊന്തുവോ നിന്‍ പാദമെന്ന്
ചന്ദിരനായ് വന്നുദിക്കും ശങ്കരിയമ്മ
(മക്കളെ)

pŏliyalla pŏliyalla pŏliyalla pŏliye - 2
makkaḽĕ kāttugŏṇḍ melūrkkunnil vāḻumamme
ĕppoḻuṁ keḽiyāḍuṁ kaḽiyāṭṭakkāvilamme
dikkĕllāṁ kaṇmunayāl nīyuḻiyuṁ neramamme
mukkālaṁ mumbilvannu kumbiḍunne tamburāṭṭī
(pŏliyalla)

pŏkkattil kŏḍumuḍiyo takkattil jaḍamuḍiyo
mukkaḍal nī mukhaṁ nokkuṁ vālkkaṇṇāḍiyo
vĕṭrivaraṁ tannaruḽo vĕṭrilayuṁ tinnaruḽo
dakṣiṇayuṁ kŏṇḍaruḽo ĕṭṭudikkuṁ ninnaruḽo
(makkaḽĕ)

pŏliyalla pŏliyalla pŏliyalla pŏliye - 2
kālattĕ sūriyano amme nin pŏn‌tilagaṁ
tāḻattĕ pālaruvigaḽ pādasaraṅṅaḽ
puñjiriyā suṇḍuṁmele nĕñjaliññu pūkkuṁ neraṁ
pŏn‌silambuṁ paḽḽivāḽuṁ tannavaḽalle
(makkaḽĕ)

pŏliyalla pŏliyalla pŏliyalla pŏliye - 2
ūrusuṭri nāḍusuṭri uḽḽavuṁ vĕḽiccappĕṭṭ
ammattiruvaḍi ninṟĕ kalppana sŏlli
andiyoḽamalayumboḽ nŏnduvo nin pādamĕnn
sandiranāy vannudikkuṁ śaṅgariyamma
(makkaḽĕ)