Madyamo suvanna

മദ്യമോ ചുവന്ന
Year
Language

ലാ ല ല ല ല ല
മദ്യമോ ചുവന്ന രക്തമോ
മനസ്സില്‍ പതഞ്ഞു പതഞ്ഞു വരും
മാദകവികാരമോ
പകരൂ ഞരമ്പിലേക്കതു പകരൂ
മദ്യമോ ചുവന്ന രക്തമോ

സ്വര്‍ണ്ണനൂല്‍ കൊണ്ടു സ്വീറ്റ് ഡ്രീംസെഴുതിയോ-
രന്നത്തൂവല്‍ തലയിണകള്‍
കൈകൊണ്ടു ഞെക്കിഞെരിക്കും
കാമചാപല്യമേ
എനിയ്ക്കതു കാണുമ്പോള്‍ എന്തെന്നില്ലാത്തൊ-
രാവേശം....ആവേശം....
ലലല...ലലല...ലലല...ലലല...
മദ്യമോ ചുവന്ന രക്തമോ....

പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍
പത്തിപ്പാമ്പായ് പുളയുമ്പോള്‍
വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും
നീലനേത്രങ്ങളേ
എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ-
രുന്മാദം.....ഉന്മാദം.....
ലലല...ലലല...ലലല...ലലല...
(മദ്യമോ ചുവന്ന രക്തമോ....)

lā la la la la la
madyamo suvanna raktamo
manassil padaññu padaññu varuṁ
mādagavigāramo
pagarū ñarambilekkadu pagarū
madyamo suvanna raktamo

svarṇṇanūl kŏṇḍu svīṭr ḍrīṁsĕḻudiyo-
rannattūval talayiṇagaḽ
kaigŏṇḍu ñĕkkiñĕrikkuṁ
kāmasābalyame
ĕniykkadu kāṇumboḽ ĕndĕnnillāttŏ-
rāveśaṁ....āveśaṁ....
lalala...lalala...lalala...lalala...
madyamo suvanna raktamo....

pānabātrattin suṇḍil nin suṇḍugaḽ
pattippāmbāy puḽayumboḽ
vīññinṟĕ tirayil nīndi tuḻayuṁ
nīlanetraṅṅaḽe
ĕniykkaḍuttirikkumboḽ ĕndĕnnillāttŏ-
runmādaṁ.....unmādaṁ.....
lalala...lalala...lalala...lalala...
(madyamo suvanna raktamo....)