Title (Indic)ഉദയ ശോഭയിൽ WorkMadrasile Mon Year1982 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer AP Gopalan LyricsMalayalamഉദയശോഭയിൽ ഹൃദയവാടിയിൽ ആദ്യമുണർന്നൊരു പൊൻമലരോ അന്തിവെയിലിൻ വർണ്ണപ്രഭയിൽ ആഴി നൽകിയ പൊന്മുത്തോ (ഉദയ..) മഞ്ഞനീരാട്ടും കഴിച്ച് മുല്ലപ്പൂഞ്ചായലും ചിക്കി മംഗളവതിയായ് നിൽക്കും നിന്നുടെ പൂന്തളിർമേനി ഞാൻ കണ്ടോട്ടേ നിൻ മിഴിയിലെ രൂപം തെളിയട്ടെ വാർകൂന്തലിലിപ്പൂ തിരുകട്ടെ പ്രിയസഖീ പ്രിയസഖീ (ഉദയ..) മഞ്ജുനീരാളം ഞൊറിയും കുഞ്ഞു പൂഞ്ചോലയ്ക്കു നാണം പ്രേമവതിയാം മത്സഖി നിന്നുടെ മുന്തിരിയധരം നുകരട്ടെ ഈ നിറകതിർ മാറിൽ മയങ്ങട്ടെ സ്വപ്നസരസിൽ മുഴുകട്ടെ പ്രിയസഖീ പ്രിയസഖീ (ഉദയ..) Englishudayaśobhayil hṛdayavāḍiyil ādyamuṇarnnŏru pŏnmalaro andivĕyilin varṇṇaprabhayil āḻi nalgiya pŏnmutto (udaya..) maññanīrāṭṭuṁ kaḻicc mullappūñjāyaluṁ sikki maṁgaḽavadiyāy nilkkuṁ ninnuḍĕ pūndaḽirmeni ñān kaṇḍoṭṭe nin miḻiyilĕ rūbaṁ tĕḽiyaṭṭĕ vārgūndalilippū tirugaṭṭĕ priyasakhī priyasakhī (udaya..) mañjunīrāḽaṁ ñŏṟiyuṁ kuññu pūñjolaykku nāṇaṁ premavadiyāṁ matsakhi ninnuḍĕ mundiriyadharaṁ nugaraṭṭĕ ī niṟagadir māṟil mayaṅṅaṭṭĕ svapnasarasil muḻugaṭṭĕ priyasakhī priyasakhī (udaya..)