Madimukhi [maarttoman nanmayaay]

മതിമുഖി [മാർത്തോമൻ നന്മയായ്‌]
Work
Year
Language

മാര്‍ത്തോമ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്‍
കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
കന്നിമകളെ നിനക്ക്
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഈ ഉലകിൽ അവള്‍ക്കൊത്തവരില്ല
നല്ലൊരു നേരം മണര്‍ക്കോലം പൂക്കാതെ
നന്നായ്ക വേണമിതെന്ന്‍

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുങ്കുമമണിഞ്ഞൊരുങ്ങ്... (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടില്‍ തത്തടി ചെല്ലച്ചുന്ദരി ചിട്ടുക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല മെയ്യില്‍ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ

കളമൊഴി കാകളി മൊഴിഞ്ഞുണര്
കൈവള കാതിലയണിഞ്ഞൊരുങ്ങ്
പൂമണാളൻ വരവായി പൂവ് ചൂടാൻ നാണമാണോ
പ്രണയരാഗില മലരേ ..
പ്രണയപരാഗില മലരേ...
കൊഞ്ചിപ്പാടടി കുറുകിക്കൂവടി
തഞ്ചിത്തുള്ളടി മാടത്തത്തെ
അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
മാരനോട് മാറിലമരേണം
മനസ്സുചേർന്ന് മെല്ലെയലിയേണം
മലരിനുള്ളില്‍ മധുരം പോലെ മലരേ

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുങ്കുമമണിഞ്ഞൊരുങ്ങ്... (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടില്‍ തത്തടി ചെല്ലച്ചുന്ദരി ചിട്ടുക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല മെയ്യില്‍ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ

mārttoma nanmayālŏnnu tuḍaṅṅunnu
nannāy vareṇameyinn
kaikkūppi nernnu ñān pĕṭruvaḽarttoru
kannimagaḽĕ ninakk
pĕṇṇinĕkkaṇḍavarĕllāruṁ sŏllunnu
ī ulagil avaḽkkŏttavarilla
nallŏru neraṁ maṇarkkolaṁ pūkkādĕ
nannāyga veṇamidĕnn

madimukhi māladiyaṇiññŏruṅṅ
maṁgala kuṅgumamaṇiññŏruṅṅ... (2)
minninilkkū viḽakkāy nī
pūttu nilkkū pūnilāvāy praṇayarāgila malare
praṇayabarāgila malare
allittāmara mŏṭṭil tattaḍi sĕllaccundari siṭṭukkuruvi
kŏccu kuṟumbinu rāvubularnnāl kallyāṇaṁ
tālimāla mĕyyil aṇiyeṇaṁ
paviḻattoḍa kādilaṇiyeṇaṁ
kuḻal veṇaṁ kurava veṇaṁ kiḽiye

kaḽamŏḻi kāgaḽi mŏḻiññuṇar
kaivaḽa kādilayaṇiññŏruṅṅ
pūmaṇāḽan varavāyi pūv sūḍān nāṇamāṇo
praṇayarāgila malare ..
praṇayabarāgila malare...
kŏñjippāḍaḍi kuṟugikkūvaḍi
tañjittuḽḽaḍi māḍattattĕ
andiminuṅṅaṇa sandamaṇiññāl punnāraṁ
māranoṭ māṟilamareṇaṁ
manassusernn mĕllĕyaliyeṇaṁ
malarinuḽḽil madhuraṁ polĕ malare

madimukhi māladiyaṇiññŏruṅṅ
maṁgala kuṅgumamaṇiññŏruṅṅ... (2)
minninilkkū viḽakkāy nī
pūttu nilkkū pūnilāvāy praṇayarāgila malare
praṇayabarāgila malare
allittāmara mŏṭṭil tattaḍi sĕllaccundari siṭṭukkuruvi
kŏccu kuṟumbinu rāvubularnnāl kallyāṇaṁ
tālimāla mĕyyil aṇiyeṇaṁ
paviḻattoḍa kādilaṇiyeṇaṁ
kuḻal veṇaṁ kurava veṇaṁ kiḽiye