Madi madi maayaaleelagal

മതി മതി മായാലീലകള്‍
Year
Language

മതിമതി മായാലീലകള്‍ ഇനിയതു
മതിയാക്കരുതോ കണ്ണാ
വെണ്ണയുരുക്കുവാന്‍ ഇടിത്തീയോ ഒരു -
പെണ്ണിനോടിത്രയും കടും കയ്യോ
(മതിമതി )

ഭക്തനുമാത്രം വശനാകും നീ
വിത്തത്തിനു വഴങ്ങുകയോ
സത്യം കാണാന്‍ കഴിയാത്തൊരു ചെറു
തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ
(മതിമതി )

ഉലകിന്നുടയവനായ നീനക്കൊരു
വിലതരുവാന്‍ ഞാന്‍ ആളല്ല
പൊന്നും പണവുമെനിക്കല്ലെന്നുടെ
കണ്ണീരിതു കൈക്കൊള്ളണമേ
(മതിമതി )

madimadi māyālīlagaḽ iniyadu
madiyākkarudo kaṇṇā
vĕṇṇayurukkuvān iḍittīyo ŏru -
pĕṇṇinoḍitrayuṁ kaḍuṁ kayyo
(madimadi )

bhaktanumātraṁ vaśanāguṁ nī
vittattinu vaḻaṅṅugayo
satyaṁ kāṇān kaḻiyāttŏru sĕṟu
tĕṭrinu nirddaya daṇḍanayo
(madimadi )

ulaginnuḍayavanāya nīnakkŏru
viladaruvān ñān āḽalla
pŏnnuṁ paṇavumĕnikkallĕnnuḍĕ
kaṇṇīridu kaikkŏḽḽaṇame
(madimadi )