Madhuvidhuvin maadhavamen

മധുവിധുവിൻ മാധവമെൻ
Year
Language

മധുവിധുവിന്‍ മാധവമെന്‍ മണിയറയില്‍ പൂത്തു
മദനകാമരാജനായെന്‍ മലര്‍വിരികള്‍ കാക്കൂ
മലര്‍വിരികള്‍ കാക്കൂ....
(മധുവിധുവിന്‍)

ആഹാഹ ഹാഹഹാ....
അരികിലാ പാദതാളം പൂവിടാന്‍ ഉണര്‍ന്നു പൂക്കുമെന്‍ വാതില്‍
മധുരഗന്ധത്തില്‍ മദിര മോന്തുന്ന തെന്നല്‍ പാടുമെന്‍ കാതില്‍
നിമിഷങ്ങള്‍ പറന്നോടും നീയെന്നില്‍ വിടര്‍ന്നാടും
തൂക്കുമഞ്ചം രാഗം പാടിടും....
ലാലല...ലലലല.....ലാല

ലലലലല.......
എഴുതുമായിരം കഥകള്‍ മേനിയില്‍ പുണരും വേളയില്‍ കൈകള്‍
പുളകമൊട്ടുകള്‍ വിടര്‍ത്തി നോക്കുവാന്‍ കുളിര്‍ കൊതിയ്ക്കുമീ രാവില്‍
നിലാവില്‍ നാം നിഴലാകും നീ നിന്നെ മറന്നീടും
ഭൂവില്‍ നമ്മള്‍ മാത്രമായിടും....
ലാലല...ലലലല.....ലാല
(മധുവിധുവിന്‍)

madhuvidhuvin mādhavamĕn maṇiyaṟayil pūttu
madanagāmarājanāyĕn malarvirigaḽ kākkū
malarvirigaḽ kākkū....
(madhuvidhuvin)

āhāha hāhahā....
arigilā pādadāḽaṁ pūviḍān uṇarnnu pūkkumĕn vādil
madhuragandhattil madira mondunna tĕnnal pāḍumĕn kādil
nimiṣaṅṅaḽ paṟannoḍuṁ nīyĕnnil viḍarnnāḍuṁ
tūkkumañjaṁ rāgaṁ pāḍiḍuṁ....
lālala...lalalala.....lāla

lalalalala.......
ĕḻudumāyiraṁ kathagaḽ meniyil puṇaruṁ veḽayil kaigaḽ
puḽagamŏṭṭugaḽ viḍartti nokkuvān kuḽir kŏdiykkumī rāvil
nilāvil nāṁ niḻalāguṁ nī ninnĕ maṟannīḍuṁ
bhūvil nammaḽ mātramāyiḍuṁ....
lālala...lalalala.....lāla
(madhuvidhuvin)