ഒരുദിവ്യസംഗമം ഇരുനെഞ്ചില് സ്പന്ദനം
ദൈവസന്നിധിയില്‍ അനുരാഗമേളനം
അനുരാഗമേളനം അറിയാത്തലാളനം
ഈ ഏകാന്തമൂകതയില്‍
മതമെന്ന വേലിയും മാറ്റിനിന്നരികത്ത്
കുറുബാനകൊള്ളുവാനിവളണഞ്ഞു
വന്നവരെല്ലാരും പോയിക്കഴിഞ്ഞിട്ടും
ഏകാകിയായിവള് നിന്നെ നോക്കിനില്പ്പൂ
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തോല്‍ക്കുന്നതിപ്പോള്‍ ?
കാലത്തിന് വെള്ളിക്കിരീടമണിഞ്ഞിട്ടും
നിന് തിരുസവിധത്തില്‍ ഇവളണഞ്ഞു
വന്നവഴി തന്നെ പോകുമിവള്ക്കായ്
അന്ത്യകൂദാശനീ നല്കിയാലും
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തേങ്ങുന്നതിപ്പോള് ?