മധുവിധുരാത്രികള്‍........മധുരമന്ദാകിനികള്‍....
മധുവിധുരാത്രികള്‍ മധുരമന്ദാകിനികള്‍
മദനപ്പല്ലവി പാടിയൊഴുകി വന്നൂ...
അനുഭൂതിത്തിരമാല ഞൊറിയുമീ നദികളില്‍
ഇരുമലര്‍തോണികളായ് നമുക്കു നീന്താം...
മധുവിധുരാത്രികള്‍ മധുരമന്ദാകിനികള്‍
മദനപ്പല്ലവി പാടിയൊഴുകി വന്നൂ...
കുളിര്‍ക്കാറ്റിലിന്നു മറ്റൊരീണം....
നറുംനിലാപ്പാലില്‍ നവസുഗന്ധം....
(കുളിര്‍ക്കാറ്റിലിന്നു......)
മനസ്സിലെ വനമുല്ലയുടയാട ചാര്‍ത്തീ...
മന്മഥക്ഷേത്രത്തില്‍ മണിനാദം മുഴങ്ങീ....
മണിനാദം മുഴങ്ങീ....
മധുവിധുരാത്രികള്‍ മധുരമന്ദാകിനികള്‍
മദനപ്പല്ലവി പാടിയൊഴുകി വന്നൂ...
കതിര്‍മണ്ഡപത്തില്‍ കണ്ട നാണം ഇതളിതളായ് മെല്ലേ കൊഴിയും..
അധരം കൊണ്ടധരത്തില്‍ കവിതകളെഴുതാം
ഹൃദയത്താല്‍ ഹൃദയത്തില്‍ ചിത്രങ്ങളെഴുതാം....
ചിത്രങ്ങളെഴുതാം...
മധുവിധുരാത്രികള്‍ മധുരമന്ദാകിനികള്‍
മദനപ്പല്ലവി പാടിയൊഴുകി വന്നൂ...