Madhuvidhu raatri

മധുവിധു രാത്രി
Year
Language

മധുവിധുരാത്രിയില്‍ മണവറയില്‍
മതിമുഖിനീ വന്നണയുമ്പോള്‍
നാണിച്ചുനില്‍ക്കുമോ എന്മാറില്‍ തലചായ്ചു നില്‍ക്കുമോ?
ചന്ദനക്കട്ടിലില്‍ ചാരിയിരുന്നുഞാന്‍ ചന്ദ്രനെനോക്കി കഥപറയും..
കണ്ണെറിഞ്ഞെന്നെ അരികില്‍ വിളിക്കുമ്പോള്‍
കാണാത്ത ഭാവത്തില്‍ ഞാനിരിക്കും
(മധുവിധു...)

കൈവിരല്‍ത്തുമ്പാല്‍ഞാനിക്കിളി കൂട്ടുമ്പോള്‍
കാതില്‍ രഹസ്യം പറഞ്ഞിടുമ്പോള്‍
കാമിനിപ്പെണ്ണെന്തു ചെയ്യും മനസ്സിന്റെ
താളവും മേളവും തെറ്റും
(മധുവിധു...)

മണിയറവാതില്‍ തുറന്നൂ ഞാനപ്പോള്‍
സഖികളെത്തേടീ നടന്നുപോകും
കൂട്ടാരുമില്ലാതെ ചന്ദനക്കട്ടിലില്‍
ദേവന്‍ മലര്‍ന്നു വീണുറങ്ങും
(മധുവിധു..)

madhuvidhurātriyil maṇavaṟayil
madimukhinī vannaṇayumboḽ
nāṇiccunilkkumo ĕnmāṟil talasāysu nilkkumo?
sandanakkaṭṭilil sāriyirunnuñān sandranĕnokki kathabaṟayuṁ..
kaṇṇĕṟiññĕnnĕ arigil viḽikkumboḽ
kāṇātta bhāvattil ñānirikkuṁ
(madhuvidhu...)

kaiviralttumbālñānikkiḽi kūṭṭumboḽ
kādil rahasyaṁ paṟaññiḍumboḽ
kāminippĕṇṇĕndu sĕyyuṁ manassinṟĕ
tāḽavuṁ meḽavuṁ tĕṭruṁ
(madhuvidhu...)

maṇiyaṟavādil tuṟannū ñānappoḽ
sakhigaḽĕtteḍī naḍannuboguṁ
kūṭṭārumillādĕ sandanakkaṭṭilil
devan malarnnu vīṇuṟaṅṅuṁ
(madhuvidhu..)