Madhusasagam

മധുചഷകം
Year
Language

മധുചഷകം മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ

സ്വര്‍ഗസഭാതല നര്‍ത്തകി ഞാന്‍
സ്വപ്നവിഹാരിണിഞാന്‍
കല്‍പ്പകപ്പൊയ്കയില്‍ നീരാടിവരും
കാമദേവത ഞാന്‍ കാമദേവത ഞാന്‍

കനകമഞ്ജീരം കിലുക്കി കളിയരഞ്ഞാണമിളക്കി
മുപ്പത്തിമുക്കോടി ദേവന്മാരുടെ മുന്‍പിലഴിഞ്ഞാടി
തിരുമുല്‍ക്കാഴ്ചയായ് തിരുമുന്‍പിലെത്തിയ
താരുണ്യ മല്ലിക ഞാന്‍ താരുണ്യ മല്ലിക ഞാന്‍

ചുറ്റിച്ചുറ്റിപ്പടരൂ ഈ
ചൂടും ലഹരിയും നുകരൂ
സ്വര്‍ഗ്ഗം നീട്ടുമീ പാനപാത്രം
ചുണ്ടോടടുപ്പിക്കൂ ചുണ്ടോടടുപ്പിക്കൂ

madhusaṣagaṁ madhusaṣagaṁ
idu nugarū nugarū nugarū

svargasabhādala narttagi ñān
svapnavihāriṇiñān
kalppagappŏygayil nīrāḍivaruṁ
kāmadevada ñān kāmadevada ñān

kanagamañjīraṁ kilukki kaḽiyaraññāṇamiḽakki
muppattimukkoḍi devanmāruḍĕ munpilaḻiññāḍi
tirumulkkāḻsayāy tirumunpilĕttiya
tāruṇya malliga ñān dāruṇya malliga ñān

suṭriccuṭrippaḍarū ī
sūḍuṁ lahariyuṁ nugarū
svarggaṁ nīṭṭumī pānabātraṁ
suṇḍoḍaḍuppikkū suṇḍoḍaḍuppikkū