രാരിരം രാരിരം രാരാരോ
മധുരിയ്ക്കും മാതളപ്പഴമാണ് നിന്നെ
മറ്റാര്‍ക്കും തിന്നാന്‍ കിട്ടൂല്ലാ
മണമുള്ള മന്ദാരമലരാണ്
മാലയില്‍ കോര്‍ക്കാന്‍ പറ്റൂല്ലാ
ചേലുള്ള മരതകമണിയാണ്
ചെപ്പിലടയ്ക്കാന്‍ കിട്ടൂല്ലാ (ചേലുള്ള)
പത്തരമാറ്റുള്ള പൊന്നാണ്
പത്താക്കു തീര്‍ക്കാന്‍ പറ്റൂല്ലാ (മധുരിയ്ക്കും)
പഞ്ചാര തഞ്ചുള്ള ചിരിയാണ്
പായസം വെയ്ക്കാന്‍ ഒക്കൂല്ലാ (പഞ്ചാര)
കുളിര്‍ഗാനം പാടുന്ന കിളിയാണ്
കൂട്ടിലടയ്ക്കാന്‍ കിട്ടൂല്ലാ (മധുരിയ്ക്കും)