Madhuram madhuram

മധുരം മധുരം
Year
Language

മധുരം.. മധുരം.. തിരുമധുരം
മാദകയൌവ്വന മധുമധുരം
താമരനയനം തളിര്‍മധുരം
അധരപ്പൂവോ അതിമധുരം (മധുരം)

രാവില്‍ വിടരും മലര്‍ ഞാന്‍
രാവില്‍ തന്നെ കൊഴിയും (രാവില്‍)
പുണരാനുള്ള ഹൃദയം
പുണരാനുള്ള ഹൃദയം ഇതു
പകരാന്‍.. പകരാന്‍..
പകരാനുള്ള പുളകം (മധുരം)

രാഗം നിറയും മുരളിയില്‍
നിന്‍ അധരം ചേര്‍ക്കൂ (രാഗം)
ഗാനം സിരയില്‍ നിറയും
ഗാനം സിരയില്‍ നിറയും ഒരു
സ്വര്‍ഗ്ഗം... സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം മുന്നില്‍ വിരിയും (മധുരം)

madhuraṁ.. madhuraṁ.. tirumadhuraṁ
mādagayaൌvvana madhumadhuraṁ
tāmaranayanaṁ taḽirmadhuraṁ
adharappūvo adimadhuraṁ (madhuraṁ)

rāvil viḍaruṁ malar ñān
rāvil tannĕ kŏḻiyuṁ (rāvil)
puṇarānuḽḽa hṛdayaṁ
puṇarānuḽḽa hṛdayaṁ idu
pagarān.. pagarān..
pagarānuḽḽa puḽagaṁ (madhuraṁ)

rāgaṁ niṟayuṁ muraḽiyil
nin adharaṁ serkkū (rāgaṁ)
gānaṁ sirayil niṟayuṁ
gānaṁ sirayil niṟayuṁ ŏru
svarggaṁ... svarggaṁ
svarggaṁ munnil viriyuṁ (madhuraṁ)