മധുരാപുരിയൊരു മധുപാത്രം - അതിൽ
നിറയും മദിരയിതാ
മാദക മായിക ലഹരിയിതാ - ഇതു
നുകരൂ നുകരൂ നുകരൂ (മധുരാ)
മധുപനുറങ്ങാൻ മലരിതൾ പോലെ
മഞ്ചലിതാ മണി മഞ്ചലിതാ
വീശി വീശി ഉറക്കൂ താമര
വിശറികളേ മലർ വിശറികളേ (മധുരാ)
പകൽക്കിനാവിൻ പടികൾ കടന്നൊരു
പാരിജാതം കൊണ്ടുവരൂ - ഒരു പാരിജാതമെനിയ്ക്കു തരൂ
പനിനീർ ചോലകൾ നീന്തിവരുന്നൊരു
കാറ്റിൻ കുളിരു തരൂ - പൂങ്കാറ്റിൻ കുളിരു തരൂ (മധുരാ)
പറന്നു പോമൊരു പൊന്നരയന്ന-
ത്തൂവലെടുത്തു തരൂ - ഒരു തൂവലെനിയ്ക്കു തരൂ
തുടുത്ത മുന്തിരി നീരിൽ മുക്കി
എഴുതണമൊരു ചിത്രം
ഇനി എഴുതേണം ഒരു ചിത്രം
ആരുടെ ആരുടെ ചിത്രം
madhurāburiyŏru madhubātraṁ - adil
niṟayuṁ madirayidā
mādaga māyiga lahariyidā - idu
nugarū nugarū nugarū (madhurā)
madhubanuṟaṅṅān malaridaḽ polĕ
mañjalidā maṇi mañjalidā
vīśi vīśi uṟakkū tāmara
viśaṟigaḽe malar viśaṟigaḽe (madhurā)
pagalkkināvin paḍigaḽ kaḍannŏru
pārijādaṁ kŏṇḍuvarū - ŏru pārijādamĕniykku tarū
paninīr solagaḽ nīndivarunnŏru
kāṭrin kuḽiru tarū - pūṅgāṭrin kuḽiru tarū (madhurā)
paṟannu pomŏru pŏnnarayanna-
ttūvalĕḍuttu tarū - ŏru tūvalĕniykku tarū
tuḍutta mundiri nīril mukki
ĕḻudaṇamŏru sitraṁ
ini ĕḻudeṇaṁ ŏru sitraṁ
āruḍĕ āruḍĕ sitraṁ