Madhumaksige

മധുമക്ഷികേ
Year
Language

ആ.. ആ.... ആ........
മധുമക്ഷികേ നീയൊരു കൊച്ചു പൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നുവന്നു
മദിര നുകര്‍ന്നു മതിമറഞ്ഞിരുന്നു
മനസ്സില്‍ മഴവില്ലു വിടര്‍ന്നു (മധുമക്ഷികേ)

വര്‍ണ്ണരേണുക്കളിലാറാടി നീ
ഉന്മാദലഹരിയില്‍ നീരാടി
അഞ്ചിന്ദ്രിയങ്ങളിലും അനുഭൂതികളുടെ
ആഗ്നേയപുഷ്പങ്ങള്‍ നീ ചൂടി
ആ ലഹരിയിലൊരു രാഗം നീ പാടി
ആ ലഹരിയിലൊരു രാഗം നീ പാടി (മധുമക്ഷികേ)

പൂവിന്റെ സ്വപ്നം പറന്നുപോയി നീ
പോയജന്മം പോലകന്നുപോയി
നിന്നെ തിരഞ്ഞു വന്ന പൂവിന്റെ നിശ്വാസ
സന്ദേശമൊന്നു കുറിച്ചു തരൂ
ആ സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ ആ
സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ (മധുമക്ഷികേ)

ā.. ā.... ā........
madhumakṣige nīyŏru kŏccu pūvinṟĕ
hṛdayattilinnalĕ virunnuvannu
madira nugarnnu madimaṟaññirunnu
manassil maḻavillu viḍarnnu (madhumakṣige)

varṇṇareṇukkaḽilāṟāḍi nī
unmādalahariyil nīrāḍi
añjindriyaṅṅaḽiluṁ anubhūdigaḽuḍĕ
āgneyabuṣpaṅṅaḽ nī sūḍi
ā lahariyilŏru rāgaṁ nī pāḍi
ā lahariyilŏru rāgaṁ nī pāḍi (madhumakṣige)

pūvinṟĕ svapnaṁ paṟannuboyi nī
poyajanmaṁ polagannuboyi
ninnĕ tiraññu vanna pūvinṟĕ niśvāsa
sandeśamŏnnu kuṟiccu tarū
ā svarasaṁvidhānamŏnnu paṟaññu tarū ā
svarasaṁvidhānamŏnnu paṟaññu tarū (madhumakṣige)