Madhumaasam bhoomidan

മധുമാസം ഭൂമിതൻ
Year
Language

മധുമാസം ഭൂമി തന്‍ മണവാട്ടി ചമഞ്ഞു
അനുരാഗ ലഹരിയില്‍ തളിര്‍ മേനി പുണര്‍ന്നു
മനസ്സാകും പൊയ്ക നളിനങ്ങള്‍ അണിഞ്ഞു
മധുരാംഗി കുളിര്‍ നീരില്‍ നീന്തി

വിണ്ണാറ്റില്‍ വിളയാടും കളഹംസം പോലെ
എന്നാശാ മന്ദാര മലര്‍ മണം പോലെ
വസന്തത്തിന്‍ സഖിയാണ് വരവര്‍ണ്ണിനി
പുതു ഹര്‍ഷം എനിക്കെന്നും പ്രിയദര്‍ശിനി
(മധുമാസം)

എന്നുള്ളില്‍ പ്രേമത്തിന്‍ പൂപ്പന്തലൊരുക്കി
പൂ മച്ചില്‍ മഴവില്ലിന്‍ മലര്‍ മാല തൂക്കി
അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവെ
ആടുന്നു പാടുന്നു പ്രാണേശ്വരി (മധുമാസം)

madhumāsaṁ bhūmi tan maṇavāṭṭi samaññu
anurāga lahariyil taḽir meni puṇarnnu
manassāguṁ pŏyga naḽinaṅṅaḽ aṇiññu
madhurāṁgi kuḽir nīril nīndi

viṇṇāṭril viḽayāḍuṁ kaḽahaṁsaṁ polĕ
ĕnnāśā mandāra malar maṇaṁ polĕ
vasandattin sakhiyāṇ varavarṇṇini
pudu harṣaṁ ĕnikkĕnnuṁ priyadarśini
(madhumāsaṁ)

ĕnnuḽḽil premattin pūppandalŏrukki
pū maccil maḻavillin malar māla tūkki
aḻaginṟĕ prabhayĕṅṅuṁ tĕḽiññīḍavĕ
āḍunnu pāḍunnu prāṇeśvari (madhumāsaṁ)