Madhumaasa maadaga

മധുമാസ മാദക
Work
Year
Language

മധുമാസമാദക മലരായ് വിരിയും
തരളിതരാഗ തരംഗിണി ഞാന്‍
മലര്‍മെത്തയില്‍ നീ അണയൂ ദേവാ
കുളിര്‍ചന്ദനക്കുടം ചൊരിയൂ നാഥാ

ലാലലാ....

ചന്ദ്രികതേടും വെള്ളാമ്പല്‍ ഞാന്‍
കണ്ണനെത്തേടും രാധികയീഞാന്‍
ഈമകരന്ദം നുകരൂ നാഥാ
ഈരാഗസിന്ധുവില്‍ അലിയൂദേവാ

പുളകം പൂക്കും വീചികളായെന്റെ
പൂമെയ് തഴുകാന്‍ അണയൂ വേഗം
ഈരതിസ്മൃതിയില്‍ ഞാനലിയുന്നു
ഈമന്ദലഹരിയില്‍ ഞാനുണരുന്നു

madhumāsamādaga malarāy viriyuṁ
taraḽidarāga taraṁgiṇi ñān
malarmĕttayil nī aṇayū devā
kuḽirsandanakkuḍaṁ sŏriyū nāthā

lālalā....

sandrigadeḍuṁ vĕḽḽāmbal ñān
kaṇṇanĕtteḍuṁ rādhigayīñān
īmagarandaṁ nugarū nāthā
īrāgasindhuvil aliyūdevā

puḽagaṁ pūkkuṁ vīsigaḽāyĕnṟĕ
pūmĕy taḻugān aṇayū vegaṁ
īradismṛtiyil ñānaliyunnu
īmandalahariyil ñānuṇarunnu