അഹ.......
മല്ലികപ്പൂ പൊട്ടു തൊട്ടു അല്ലിവെയില്‍ ചില്ലണിഞ്ഞു
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
കുറുകുറെ കിളി കുറുകവേ കുളിരുരുകവേ കഥ പറയവേ
മധുചന്ദ്രലേഖയായി വരവായി ചാരെ നീ
മല്ലികപ്പൂ പൊട്ടു തൊട്ടു അല്ലിവെയില്‍ ചില്ലണിഞ്ഞു
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
മയക്കത്തിലോ പെണ്ണ് മയക്കത്തിലോ മായാദ്വീപിനക്കരയോ
വിളിച്ചുണര്‍ത്തും നിന്നെ വിളിച്ചുണര്‍ത്തും കാണാകാറ്റുകൈവിരലാല്‍
പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
ആദ്യരാത്രിയില്‍ ആതിരേ നിന് മോതിരിമാവും ഞാന്‍
മല്ലികപ്പൂ പൊട്ടു തൊട്ടു അല്ലിവെയില്‍ ചില്ലണിഞ്ഞു
അന്തിനിലാപ്പന്തലിലെ മുന്തിരിത്തേന്‍ മുത്തണിഞ്ഞു
കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും താഴംപൂക്കള്‍ മെടഞ്ഞണിഞ്ഞും
കവിള് തുടുത്തും കണ്ണില്‍ കനവുദിച്ചും കാവല്‍ത്തുമ്പി പറന്നുയര്‍ന്നും
ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
നിന്റെ ഗാനമൊരിന്ദ്രനീലപ്പൂവിതളായിപ്പൊഴിയും
(മല്ലികപ്പൂ പൊട്ടു തൊട്ടു)
ഹിമഗിരിതനയേ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ മാമവ
ഹിമഗിരിതനയേ ഹേമലതേ
നിസസാ നിസസാ നിസ (2)
പസസാ നിസസാ നിസ (2)
സഗമപ നിപഗമ പനിസനി പനിപമ ഗാ.. .... ....
സസസാ നിപമ നിപമഗാ സനിസ
ഗഗഗാ ഗഗനി സനിപമ .പനിസ
ഗനിസഗ നിസഗാ നിസഗാ നിസഗാ
ഗനിസമ നിസമാ നിസമാ നിസമാ
നിസഗമ പ പ പനിഗഗ നിസഗമ പ പ
മപസനി പനിഗഗ നിസഗമ പാ.. .... ....
മല്ലികപ്പൂ പൊട്ടു തൊട്ടു അല്ലിവെയില്‍ ചില്ലണിഞ്ഞു