മധ്യാഹ്നസുന്ദര സ്വപ്നത്തിൽ ഞാനൊരു
ചിത്രശലഭമായി പറന്നുപോയി
മധുമാസപ്പകലുകൾ പൂമാല വിൽക്കുന്ന
മഴവില്ലിൻ നാട്ടിലേയ്ക്ക് ഉയർന്നുപോയി (മധ്യാഹ്ന..)
കണ്ടൂ ഞാൻ....
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
മണിമുകിൽത്താഴ്‌വരയിൽ
ഒരു മരത്തണലിൽ
മണവാളച്ചെറുക്കനെ കണ്ടൂ ഞാൻ
ശലഭത്തിൻ രൂപം മാറി
ഒരു കൊച്ചുമാലാഖയായി (ശലഭത്തിന്‍)
ശലോമോന്റെ ഗീതം പാടിച്ചെന്നു ഞാൻ
ഓഹോഹോ...ഓഹോഹോ
ആഹാഹാ ആഹാഹാ
(മധ്യാഹ്ന...)
ആരാരും അറിയാതെ അരയന്നങ്ങളെപ്പോലെ
വാസന്തസന്ധ്യകൾ വന്നുപോയി
പാടാത്ത പാട്ടുകൾ പാടി
ഞാനുമെൻ രമണനും കൂടി (പാടാത്ത)
പാർവ്വണചന്ദ്രനുമായ് നൃത്തംചെയ്തല്ലോ
ഓഹോഹോ..ഓഹോഹോ..
ആഹാഹാ..ആഹാഹാ
(മധ്യാഹ്ന..)