Maddhyaahna svapnannal

മദ്ധ്യാഹ്ന സ്വപ്നങ്ങൾ
Year
Language

മദ്ധ്യാഹ്നസ്വപങ്ങള്‍ വിടര്‍ന്നു - എന്റെ
മധുരിക്കും ഇരുപതാം വയസ്സില്‍
നറുമണം ലഹരിയായ് തുടിച്ചു
നാണം‌കൊണ്ടതു ചൊല്ലാന്‍ മടിച്ചു
(മദ്ധ്യാഹ്ന...)

പൂക്കൈത പൂക്കുന്ന രഹസ്യം
പൂങ്കാറ്റിന്നധരത്തില്‍ പരസ്യം
കാറ്റല കാണാതെയൊളിച്ചു - എന്റെ
പകല്‍ക്കിനാവുള്ളില്‍ ചിറകടിച്ചു
എന്‍ ഹൃദയം എന്റെ പ്രപഞ്ചം
എന്നോര്‍മ്മ ഞാന്‍ മയങ്ങും മഞ്ചം
(മദ്ധ്യാഹ്ന...)

പാടാത്ത പാട്ടിന്റെ മധുരം
പാടിയ പാട്ടിനേക്കാള്‍ ഹൃദ്യം
രാഗങ്ങള്‍ കണ്ണീരായുതിര്‍ന്നു - എന്റെ
ചിരിയുടെ തൂവാലകള്‍ നനഞ്ഞു
എന്‍ ഹൃദയം എന്റെ പ്രപഞ്ചം
എന്നോര്‍മ്മ ഞാന്‍ ഉറങ്ങും മഞ്ചം
(മദ്ധ്യാഹ്ന...)

maddhyāhnasvabaṅṅaḽ viḍarnnu - ĕnṟĕ
madhurikkuṁ irubadāṁ vayassil
naṟumaṇaṁ lahariyāy tuḍiccu
nāṇaṁ‌kŏṇḍadu sŏllān maḍiccu
(maddhyāhna...)

pūkkaida pūkkunna rahasyaṁ
pūṅgāṭrinnadharattil parasyaṁ
kāṭrala kāṇādĕyŏḽiccu - ĕnṟĕ
pagalkkināvuḽḽil siṟagaḍiccu
ĕn hṛdayaṁ ĕnṟĕ prabañjaṁ
ĕnnormma ñān mayaṅṅuṁ mañjaṁ
(maddhyāhna...)

pāḍātta pāṭṭinṟĕ madhuraṁ
pāḍiya pāṭṭinekkāḽ hṛdyaṁ
rāgaṅṅaḽ kaṇṇīrāyudirnnu - ĕnṟĕ
siriyuḍĕ tūvālagaḽ nanaññu
ĕn hṛdayaṁ ĕnṟĕ prabañjaṁ
ĕnnormma ñān uṟaṅṅuṁ mañjaṁ
(maddhyāhna...)