മദനോൽസവവേള മധുരാനന്ദവേള
വൃന്ദാവനമാം ഹൃദയത്തിലുണരും
രാധാമാധവവേള
(മദനോൽസവവേള...)
വാസന്തചന്ദ്രിക ചിരിക്കുമ്പോൾ
വാൽസ്യായനൻ കഥ ഉണർത്തുമ്പോൾ
(വാസന്തചന്ദ്രിക...)
മനസ്സിൻ മാറിൽ ഒരായിരമാശകൾ
വിടര്‍ന്നു പുണര്‍ന്നു തുടിക്കും
വിടര്‍ന്നു വിടര്‍ന്നു പുണര്‍ന്നു പുണര്‍ന്നു
തുടിക്കും
ഓ ഓ
(മദനോൽസവവേള...)
രാഗാർദ്രമാനസം തുടിക്കുമ്പോൾ
കാമിനീ മാറിൽ നീ പടരുമ്പോൾ
(രാഗാര്‍ദ്രമാനസം....)
മിഴിയിൽ സിരകളിലേറിടും മോഹങ്ങൾ
കൊതിച്ചു മദിച്ചു വളരും
കൊതിച്ചു കൊതിച്ചു മദിച്ചു മദിച്ചു
വളരും...
ഓ...ഓ...
(മദനോൽസവവേള...)
ലലലലാ....