Madanavisaaram

മദനവിചാരം
Year
Language

മദനവിചാരം മധുരവികാരം
മന്മഥകേളീ നടനവിഹാരം
യൗവനസഹജം ലജ്ജാലസിതം
മനസ്സാ വാചാ കർമ്മണാ

ശലഭ മനമലിയും മലരിൻ ഇതളഴകിൽ
തഴുകിയൊഴുകി വരും തെന്നലായ്‌
പ്രകൃതി പാടുമൊരു പ്രണയ പല്ലവിയിൽ
ഉലകൊരു മദഭര ലഹരിയിൽ അടിമുടി
രോമഹർഷമണിയും (മനസ്സാ)

രസന രസമുതിരും അലകളിണ പിണയും
പുളകം ഇളകും അനുഭൂതിയായ്‌
അധര പാന സഹ ശയന നിർവൃതിയിൽ
അലകടൽ പുഴയുടെ കബരിയിൽ അനുപമ
പ്രേമ കാവ്യമെഴുതും (മനസ്സാ)
(മദന...)

madanavisāraṁ madhuravigāraṁ
manmathageḽī naḍanavihāraṁ
yauvanasahajaṁ lajjālasidaṁ
manassā vāsā karmmaṇā

śalabha manamaliyuṁ malarin idaḽaḻagil
taḻugiyŏḻugi varuṁ tĕnnalāy‌
prakṛti pāḍumŏru praṇaya pallaviyil
ulagŏru madabhara lahariyil aḍimuḍi
romaharṣamaṇiyuṁ (manassā)

rasana rasamudiruṁ alagaḽiṇa piṇayuṁ
puḽagaṁ iḽaguṁ anubhūdiyāy‌
adhara pāna saha śayana nirvṛtiyil
alagaḍal puḻayuḍĕ kabariyil anubama
prema kāvyamĕḻuduṁ (manassā)
(madana...)