Madanasandrige

മദനചന്ദ്രികേ
Year
Language

മദനചന്ദ്രികേ..ഓ..ഓ...
മദനചന്ദ്രികേ നീ രചിക്കുമീ
കനകരേഖയില്‍ കണ്ടു ഞാന്‍
ചിത്രലേഖയന്നാദ്യരാത്രിയില്‍
നെയ്‌തെടുത്തതാം രൂപം
സ്വപ്നസങ്കല്‍പ്പമായ് സപ്തവര്‍ണ്ണങ്ങളായ്
ഈ രജനിയിലൊഴുകിയ മധുരലഹരിയില്‍
(മദനചന്ദ്രികേ...)

നിന്റെ കല്പനാവൈഭവങ്ങളില്‍ ..ലാലാ ല ലാ
സ്വര്‍ഗ്ഗതാരകം മിഴി തുറക്കവേ..ഓ..ഓ..ഓ..
നിന്റെ കല്പനാവൈഭവങ്ങളില്‍
സ്വര്‍ഗ്ഗതാരകം മിഴി തുറക്കവേ
തൂവിണ്ണിലെ വസന്താഗമം
എന്‍ നെഞ്ചിലെ വികാരങ്ങളായ് (തൂവിണ്ണിലെ..)
സാഫല്യം....പൂകുന്നേരം...ഓ..ഓ...
(മദനചന്ദ്രികേ...)

എന്റെ ഭാവനാജാലകങ്ങളില്‍ ‍..ലാലാ ല ലാ
നിന്റെ വൈഭവം പൂ വിരിക്കവേ..ഓ..ഓ..ഓ..
എന്റെ ഭാവനാ ജാലകങ്ങളില്‍
നിന്റെ വൈഭവം പൂ വിരിക്കവേ
ഈ രാത്രിതന്‍ നിഴല്‍ക്കുമ്പിളിൽ
നിന്നുള്ളിലെ സ്വരോദാരമാം(ഈ രാത്രി..)
ലയഭാവം...തേടുന്നേരം...ഓ..ഓ..ഓ..
(മദനചന്ദ്രികേ...)

madanasandrige..o..o...
madanasandrige nī rasikkumī
kanagarekhayil kaṇḍu ñān
sitralekhayannādyarātriyil
nĕy‌tĕḍuttadāṁ rūbaṁ
svapnasaṅgalppamāy saptavarṇṇaṅṅaḽāy
ī rajaniyilŏḻugiya madhuralahariyil
(madanasandrige...)

ninṟĕ kalbanāvaibhavaṅṅaḽil ..lālā la lā
svarggadāragaṁ miḻi tuṟakkave..o..o..o..
ninṟĕ kalbanāvaibhavaṅṅaḽil
svarggadāragaṁ miḻi tuṟakkave
tūviṇṇilĕ vasandāgamaṁ
ĕn nĕñjilĕ vigāraṅṅaḽāy (tūviṇṇilĕ..)
sāphalyaṁ....pūgunneraṁ...o..o...
(madanasandrige...)

ĕnṟĕ bhāvanājālagaṅṅaḽil ..lālā la lā
ninṟĕ vaibhavaṁ pū virikkave..o..o..o..
ĕnṟĕ bhāvanā jālagaṅṅaḽil
ninṟĕ vaibhavaṁ pū virikkave
ī rātridan niḻalkkumbiḽil
ninnuḽḽilĕ svarodāramāṁ(ī rātri..)
layabhāvaṁ...teḍunneraṁ...o..o..o..
(madanasandrige...)