Madanappoovanam vittu

മദനപ്പൂവനം വിട്ടു
Year
Language

മദനപ്പൂവനം വിട്ടു മണവാളന്‍ വന്നു്
മണിമച്ചിലൊളിച്ചല്ലോ മണവാട്ടിപ്പെണ്ണു്

ചന്ദ്രികപോലൊരു സുന്ദരിയാണെ
മുന്തിരിവിരിയും പുഞ്ചിരിയാണെ
അന്തിവിളക്കിന്‍ പൊന്‍തിരിയാണെ

മഴവില്ലു പലവട്ടം മിഴിക്കുള്ളില്‍ തെളിഞ്ഞു്
കദളിത്തൈവാഴക്കൂമ്പു് കവിളത്തു് വിരിഞ്ഞു്

കണ്ണെത്താതുള്ളൊരു ദൂരത്തു് - ഒരു
പൊന്നിന്‍കിനാവിന്റെയോരത്തു്
എത്താത്ത കൊമ്പത്തു് കൂടൊന്നു കൂട്ടുവാന്‍
എന്തിനു മോഹിച്ചു തത്തമ്മേ

തത്തമ്മച്ചിറകൊത്ത വെറ്റിലവേണം
കസ്തൂരിമണമൊത്ത കളിപ്പാക്കു വേണം
റങ്കുള്ളപൈങ്കിളികള്‍ കൈകൊട്ടിപ്പാടേണം

മോഹത്തിന്‍ പൂന്തേന്‍ കുടിച്ചാലോ - പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ
(മദനപ്പൂവനം)

madanappūvanaṁ viṭṭu maṇavāḽan vannu്
maṇimaccilŏḽiccallo maṇavāṭṭippĕṇṇu്

sandrigabolŏru sundariyāṇĕ
mundiriviriyuṁ puñjiriyāṇĕ
andiviḽakkin pŏndiriyāṇĕ

maḻavillu palavaṭṭaṁ miḻikkuḽḽil tĕḽiññu്
kadaḽittaivāḻakkūmbu് kaviḽattu് viriññu്

kaṇṇĕttāduḽḽŏru dūrattu് - ŏru
pŏnninkināvinṟĕyorattu്
ĕttātta kŏmbattu് kūḍŏnnu kūṭṭuvān
ĕndinu mohiccu tattamme

tattammacciṟagŏtta vĕṭrilaveṇaṁ
kastūrimaṇamŏtta kaḽippākku veṇaṁ
ṟaṅguḽḽabaiṅgiḽigaḽ kaigŏṭṭippāḍeṇaṁ

mohattin pūnden kuḍiccālo - pāril
dāhaṁ śamikkilla tattamme
pūdidan pūccĕḍi maṇṇil palappoḻuṁ
pūttudaḽirkkilla tattamme
(madanappūvanaṁ)