മദനപുഷ്പവനശലഭങ്ങളേ
മധുര മധുരമാം നിമിഷങ്ങളേ
ഇത്രനാള്‍ ഏതു സ്വപ്നത്തിന്റെ
മൊട്ടില്‍ നിങ്ങളൊളിച്ചിരുന്നു?
മോഹനിദ്രയില്‍ നിന്നും നിങ്ങടെ
മോഹനഗാനമെന്നെ വിളിച്ചുണര്‍ത്തി
വിളിച്ചു, ഞാനാം ദാസിയെയിരുത്തി
വികാരസ്വര്‍ണ്ണരഥത്തില്‍ - നവമൊരു
വികാരസ്വര്‍ണ്ണരഥത്തില്‍
(മദന...)
ആനന്ദത്തിന്‍ പരാഗധൂളിയാല്‍
ആത്മാവിന്‍ അംഗണം അലംകൃതമായ്
വിലാസനളിനിയിലിറങ്ങും ഞാനൊരു
മരാളരാജകുമാരി - ഞാനൊരു
മരാളരാജകുമാരി
(മദന...)