Madana paravasa

മദന പരവശ
Work
Year
Language

മദനപരവശ ഹൃദയനാകിയ കീചകന്റെ മനോരഥം
കദന തരളിത മാനസത്തോടീവണ്ണമങ്ങനെ കേൾക്കയാൽ
വദന സരസിജ കോമളാഭ കുറഞ്ഞു മാലിനി പിന്തിരിഞ്ഞ
തനു കോപാമിയന്നു കാതുകൾ പൊത്തിയുത്തരമേകിനാൾ

കുടിലമാനസാ നീ പറഞ്ഞൊരു വാക്യശല്യമതേൽക്കയാൽ
ത്രുടിതമായിതു കർണ്ണയുഗ്മ ഹൃദന്തരങ്ങൾ നിരന്തരം
സ്ഫുടിതമാകിയ മാര ശൂര വികാര ചാരുവികാരസം
ഘടിതബുദ്ധി നിഷിദ്ധമെത്രയും അത്ര മൃത്യു വരുത്തുമേ
സകല കുല ബല വിഭവമനവധി ധനവുമനുദിനമീ വിധം
വിമലമതികളിൽ നിൽക്കയില്ല നിനക്ക്‌ നല്ലതിനല്ലിത്‌
നിനക്ക്‌ നല്ലതിനല്ലിത്‌ നിനക്ക്‌ നല്ലതിനല്ലിത്‌

madanabaravaśa hṛdayanāgiya kīsaganṟĕ manorathaṁ
kadana taraḽida mānasattoḍīvaṇṇamaṅṅanĕ keḽkkayāl
vadana sarasija komaḽābha kuṟaññu mālini pindiriñña
tanu kobāmiyannu kādugaḽ pŏttiyuttaramegināḽ

kuḍilamānasā nī paṟaññŏru vākyaśalyamadelkkayāl
truḍidamāyidu karṇṇayugma hṛdandaraṅṅaḽ nirandaraṁ
sphuḍidamāgiya māra śūra vigāra sāruvigārasaṁ
ghaḍidabuddhi niṣiddhamĕtrayuṁ atra mṛtyu varuttume
sagala kula bala vibhavamanavadhi dhanavumanudinamī vidhaṁ
vimalamadigaḽil nilkkayilla ninakk‌ nalladinallit‌
ninakk‌ nalladinallit‌ ninakk‌ nalladinallit‌