ദീപം.. ദീപം..
ദീപം.. ദീപം ഗംഗാദീപം
മദനപതാകയിലിളകും മണിപോല്‍
ദേവാംഗന നീയാരോ
മദനപതാകയില്‍ ഇളകും മണിപോല്‍
ദേവാംഗകനാം ആരോ
മദഭര രാവില്‍ മറയുകയാണോ
മധുരനിലാവായ് തെളിയുകയാണോ
ഗംഗാദീപം പോലേ
(മദനപതാകയില്‍)
മാരിവില്‍ നിചോളമായി മാറി നിന്‍ മെയ് മൂടിടാം (2)
താരാഹാരം ചാര്‍ത്താം മാറില്‍ ഞാന്‍
മിന്നല്‍ പൊന്‍നൂല്‍ ചുറ്റാം നിന്നരയില്‍
മണ്ണിലൂര്‍ന്ന മദഗന്ധവാഹിനികള്‍
പുഷ്പമന്ത്രമോടു തീര്‍ത്ഥമിടും ഇനി നിന്നില്‍
(മദനപതാകയില്‍ )
ആദ്യമാം ഹിമാംപൂവായി മാറില്‍ ഞാന്‍ വീണൂര്‍ന്നിടാം (2)
ഹേമാംഗങ്ങള്‍ ചൂടും മോഹങ്ങള്‍
രോമാഞ്ചങ്ങള്‍ തേടും ദാഹങ്ങള്‍
യൗവ്വനങ്ങള്‍ വിരിയുന്ന പൂവനികള്‍
സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കില്‍
(മദനപതാകയില്‍)