Madamilagidullum

മദമിളകിതുള്ളും
Year
Language

മദമിളകിത്തുള്ളും മണല്‍ വാരിക്കാറ്റ്
മനമുരുകിത്തേങ്ങും പഴയോലക്കൂട്
മൂളിവരും തിരകളേ മുങ്ങാങ്കുഴി തിരകളേ
മുത്തുവാരാന്‍ പോയവനെ കണ്ടുവോ കടല്‍
മുത്തുകോരാന്‍ പോയവനെ കണ്ടുവോ
(മദമിളകിത്തുള്ളും)

കരിമുകിലിന്‍ മലയിടിഞ്ഞു പകല്‍വനങ്ങള്‍ വാടി
കരയിലുള്ള തെങ്ങിനങ്ങള്‍ മുടിയഴിച്ചിട്ടാടി
ആടിവരും തിരകളേ അലറിവരും തിരകളേ
അലകടലില്‍ തോണിയൊന്നു കണ്ടുവോ
അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ
(മദമിളകിത്തുള്ളും)

കലിയിളകും കാറ്റു കണ്ടു കല്ലുപോലും കേണു
അരയകാവില്‍ തിരുനടയില്‍ നിലവിളക്കണഞ്ഞു
നീന്തിവരും തിരകളേ നിലകാണാതിരകളേ
അലകടലില്‍ തോണിയൊന്നു കണ്ടുവോ
അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ
(മദമിളകിത്തുള്ളും)

madamiḽagittuḽḽuṁ maṇal vārikkāṭr
manamurugitteṅṅuṁ paḻayolakkūṭ
mūḽivaruṁ tiragaḽe muṅṅāṅguḻi tiragaḽe
muttuvārān poyavanĕ kaṇḍuvo kaḍal
muttugorān poyavanĕ kaṇḍuvo
(madamiḽagittuḽḽuṁ)

karimugilin malayiḍiññu pagalvanaṅṅaḽ vāḍi
karayiluḽḽa tĕṅṅinaṅṅaḽ muḍiyaḻicciṭṭāḍi
āḍivaruṁ tiragaḽe alaṟivaruṁ tiragaḽe
alagaḍalil toṇiyŏnnu kaṇḍuvo
adinuḽḽil teṅṅalugaḽ keṭṭuvo
(madamiḽagittuḽḽuṁ)

kaliyiḽaguṁ kāṭru kaṇḍu kalluboluṁ keṇu
arayagāvil tirunaḍayil nilaviḽakkaṇaññu
nīndivaruṁ tiragaḽe nilagāṇādiragaḽe
alagaḍalil toṇiyŏnnu kaṇḍuvo
adinuḽḽil teṅṅalugaḽ keṭṭuvo
(madamiḽagittuḽḽuṁ)