അരയാല്‍ കുരുവികള്‍ പാടി
ഉദയം ഉഷസിന്നുദയം
തളിരിലകള്‍ താളത്തില്‍ മനസ്സില്‍ പറഞ്ഞു
ഉദയം ഉദയം ഉദയം (അരയാല്‍ കുരുവികള്‍)
മഞ്ഞു തുള്ളിയൊരുമ്മ നല്കി
മന്ദാരപ്പൂവിന്റെ കവിളിണയില്‍
ആകാശക്കൂടാരം മേഞ്ഞ വെണ്മേഘങ്ങള്
അവിടവിടെ ചോര്‍ന്നു പോയി
അതിലൂടെ വെയിലിന്റെ ചില്ലുകള്‍
അരുവി പുറങ്ങളില്‍ പൊന്നു പൂശി
അഹാഹാ ...അഹാഹാ ..ആ
തേന്‍ തിരഞ്ഞു പൂന്തുമ്പി കാറ്റിന്
തേരില്‍ വന്ന പൂവണിയും
കായല്‍ കയം തോറും നീന്തുന്ന പൂമീനും
അതുമിഴിയില് ചൂടി നീങ്ങും
തുളുനാടന്‍ വരമഞ്ഞള്‍ തുണ്ട് പോല്‍
അഴക് തഴുകിടും പെണ്കിടാവും
ആഹാഹാ ..ആഹാ .ആ (അരയാല്‍ കുരുവികള്‍)