മച്ചകത്തമ്മയെ കാല്‍തൊട്ടുവന്ദിച്ചു
മകനേ തുടങ്ങു നിന്‍ യാത്ര
അദ്വൈതവേദാന്തചിന്തതന്‍ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാപ്പൈതലിന്‍ യാത്ര
(മച്ചകത്തമ്മയെ)
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകള്‍ പോക്കുന്ന യാത്ര
താന്‍ താന്‍ നിരന്തരം ചെയ്തോരു കര്‍മ്മഫല-
ദോഷങ്ങള്‍ തീര്‍ക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
മായാപ്രപഞ്ചമാം മണ്‍തരിയിലമരുന്ന
മായയെ തിരയുന്ന യാത്ര
ഹോമകുണ്ഡംപോല്‍ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവമന്ത്രാക്ഷര സ്വരമുഖരയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
(മച്ചകത്തമ്മയെ)
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേയ് ശരണമയ്യപ്പോ.....
maccagattammayĕ kāltŏṭṭuvandiccu
magane tuḍaṅṅu nin yātra
advaidavedāndasindadan vaḻiyilū-
ṭādyandamillātta yātra
ŏraṟivillāppaidalin yātra
(maccagattammayĕ)
ŏnnāya ninnĕyiha raṇḍĕnnu kaṇḍuḽḽŏ-
riṇḍalugaḽ pokkunna yātra
tān dān nirandaraṁ sĕydoru karmmaphala-
doṣaṅṅaḽ tīrkkunna yātra
mokṣamalayātra brahmamalayātra
kaṭhinadaramāyoru haṭhayogayātra
svāmiye śaraṇaṁ śaraṇamayyappa
māyāprabañjamāṁ maṇtariyilamarunna
māyayĕ tirayunna yātra
homaguṇḍaṁpol jvalikkuṁ manassinnu
sāndvanaṁ pagarunna yātra
paramabadayātra paramātmayātra
praṇavamandrākṣara svaramukharayātra
svāmiye śaraṇaṁ śaraṇamayyappa
(maccagattammayĕ)
svāmiye śaraṇaṁ śaraṇamayyappa
svāmiyey śaraṇamayyappo.....