മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു
ആത്മനായകന്‍ ഇന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകന്‍ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ
പറയൂ.....ഹ..ഹ..ഹ...
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു
ചൈത്രവാനിലെ ചന്ദ്രബിംബമേ
ഇന്ദുകാന്തമായ് ഉരുകുന്നു ഞാന്‍
മുകില്‍ മറഞ്ഞ നിന്‍ കൂരിരുള്‍ മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാന്‍
എന്തിനെന്നിലെ സൗരഭരാഗം
തേടി വന്നു നീ....
എന്തിനെന്നിലെ ജീവപരാഗം
തേടി വന്നു നീ......
എന്നോടിനിയും പരിഭവമെന്തേ
എന്തേ മിഴിയില്‍ കോപം....
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു
നിന്നെമാത്രമായ് കാത്തുനില്പൂ ഞാന്‍
ഹൃദയമുണരുമീ താഴ്‌വരയില്‍
വസന്തഗീതമായ് തുളുമ്പി വീഴുമീ
പ്രണയ വെണ്ണിലാമലര്‍മഴയില്‍
മന്മഥവീണാ മര്‍മ്മരമായ്
തുടിമഞ്ഞു വീഴുന്നൂ
ഒന്നു തൊടുമ്പോള്‍ കരളിലായ്
പൂങ്കുളിരു കോരുന്നൂ
എല്ലാമെല്ലാം പകര്‍ന്നു തരാനായ്
വരൂ നീ അഴകേ അരികില്‍
(മായികയാമം....)