Maayaa prabanyajannal

മായാ പ്രപഞ്ചങ്ങള്‍
Year
Language

മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍
ഒരു തുള്ളി ദാഹനീര്‍ ഉറവയ്ക്കു വേണ്ടി അലയുകയാണിന്നു ഞാന്‍
എന്നെ തേടുകയാണിന്നു ഞാന്‍ (2)
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍

സത്യം തേടി ചുടലക്കളങ്ങള്‍ക്കു കാവല്‍ നിന്ന പിതാക്കന്മാര്‍ (2)
പുത്രന്മാരുടെ ശവദാഹങ്ങള്‍ക്കു പ്രതിഫലം ചോദിച്ച നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍
മായാ പ്രപഞ്ചങ്ങള്‍ മനസ്സില്‍ മണലാരണ്യങ്ങള്‍

ഗര്‍ഭം നൂറു കുടങ്ങളിലാക്കിയ ഗാന്ധാരികളുടെ മണ്ണിലൂടെ (2)
സ്വന്തം കുഞ്ഞിനെ പുഴയിലൊഴുക്കിയ കുന്തികള്‍ വാഴുന്ന നാട്ടിലൂടെ
അലയുകയാണിന്നു ഞാന്‍ എന്നെ തേടുകയാണിന്നു ഞാന്‍

(മായാ പ്രപഞ്ചങ്ങള്‍)

māyā prabañjaṅṅaḽ manassil maṇalāraṇyaṅṅaḽ
ŏru tuḽḽi dāhanīr uṟavaykku veṇḍi alayugayāṇinnu ñān
ĕnnĕ teḍugayāṇinnu ñān (2)
māyā prabañjaṅṅaḽ manassil maṇalāraṇyaṅṅaḽ

satyaṁ teḍi suḍalakkaḽaṅṅaḽkku kāval ninna pidākkanmār (2)
putranmāruḍĕ śavadāhaṅṅaḽkku pradiphalaṁ sodicca nāṭṭilūḍĕ
alayugayāṇinnu ñān ĕnnĕ teḍugayāṇinnu ñān
māyā prabañjaṅṅaḽ manassil maṇalāraṇyaṅṅaḽ

garbhaṁ nūṟu kuḍaṅṅaḽilākkiya gāndhārigaḽuḍĕ maṇṇilūḍĕ (2)
svandaṁ kuññinĕ puḻayilŏḻukkiya kundigaḽ vāḻunna nāṭṭilūḍĕ
alayugayāṇinnu ñān ĕnnĕ teḍugayāṇinnu ñān

(māyā prabañjaṅṅaḽ)