ജ്വലിച്ചു നില്ക്കുന്നവന്
എതിര്‍ത്തു നീന്തുന്നവന്
ജയത്തിന് തേനാണീ ഞാന്‍
എന്നെത്തേടുന്ന ഉന്നം നോക്കുന്ന
കാലന് കഴുകനെ പന്താടും ഞാന്‍
അനുരാഗസുരഭില രാത്രി
അണയും താളം
മദം പൊട്ടും നെഞ്ചില്‍ മോഹം
ഉണരും മേളം
അഗ്നിപുഷ്പം പോലെ സിരയില്‍
വിടരും നിത്യഭാവം
ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം
ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ - ഹാ
ആ.... ലാലലലലാ....
തളിര്‍മെയ്യില്‍ പടരൂ കുളിരില്‍
അലിയും നേരം
ചിറകാര്‍ന്നു നില്ക്കും നമ്മള്
ഒഴുകും യാമം
കാപാലികരുടെ ഗളങ്ങളരിയാന്‍
തുടിച്ചു നില്ക്കും കോപം
കാലം ചെല്ലുന്തോറും എന്നില്‍
കത്തിപ്പുകയും ശൈലം
ഇന്നെന്റെ സംഹാരനൃത്തത്തിന് ജയവേദികള് -ഹാ