Maasam poovani maasam

മാസം പൂവണി മാസം
Year
Language

മാസം പൂവണിമാസം
നേരം മധുവിധു യാമം
ആദ്യ ചുംബനത്തിൻ അധരം നീട്ടുന്നു
അശോകമരവും കാറ്റും
(മാസം..)

ഇന്നു ഞാൻ മറക്കും വാനിനെ ഭൂമിയെ
സുന്ദരിയാമീ നിയതിയെ
ഈ സ്വപ്ന സാമ്രാജ്യ രാഗമന്ദിരത്തിൽ
മൽസഖീ നമ്മൾ മാത്രം
(മാസം...)

മധുതരംഗിണീ മധുരഭാഷിണീ
മതി മതി ചിരിയും കുസൃതിയും
തോണിയിറക്കുന്നു പ്രേമനർമ്മദയിൽ
തോയജനേത്രയും ഞാനും
(മാസം..)

māsaṁ pūvaṇimāsaṁ
neraṁ madhuvidhu yāmaṁ
ādya suṁbanattin adharaṁ nīṭṭunnu
aśogamaravuṁ kāṭruṁ
(māsaṁ..)

innu ñān maṟakkuṁ vāninĕ bhūmiyĕ
sundariyāmī niyadiyĕ
ī svapna sāmrājya rāgamandirattil
malsakhī nammaḽ mātraṁ
(māsaṁ...)

madhudaraṁgiṇī madhurabhāṣiṇī
madi madi siriyuṁ kusṛtiyuṁ
toṇiyiṟakkunnu premanarmmadayil
toyajanetrayuṁ ñānuṁ
(māsaṁ..)