Maarolsavam

മാരോൽസവം
Work
Year
Language

മാരോത്സവം ഈ രാത്രിയിൽ
കാമാമൃതം നിൻ കൈകളിൽ
വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ
പൊള്ളും നിൻ താരുണ്യം ഞങ്ങൾക്കായ് അല്പം നേരം
(മാരോത്സവം ...)

കടലിൽ കല്ലോലങ്ങൾ തൻ ഗാനം
കരയിൽ ഉല്ലോലങ്ങൾ തൻ സൂനം (2)
ഈ രാവിൻ രോമാഞ്ചം നീ വാരിച്ചൂടുന്നു
ആനന്ദപീയൂഷം നീ ഞങ്ങൾക്കേകുന്നു.
(മാരോത്സവം ...)

ലഹരിയിൽ ആക്കുന്നൊരീ നോട്ടം
കരളിലിതൾ പോരുന്നൊരീ നേരം (2)
നിൻ കണ്ണിൽ നാളങ്ങൾ
നിൻ നെഞ്ചിൻ താളങ്ങൾ
നിൻ കൈയിൻ നാദങ്ങൾ കൂട്ടുന്നു ദാഹങ്ങൾ
(മാരോത്സവം ...)

mārotsavaṁ ī rātriyil
kāmāmṛtaṁ nin kaigaḽil
viṅṅunna nādaṅṅaḽ pŏṅṅunna pādaṅṅaḽ
pŏḽḽuṁ nin dāruṇyaṁ ñaṅṅaḽkkāy albaṁ neraṁ
(mārotsavaṁ ...)

kaḍalil kallolaṅṅaḽ tan gānaṁ
karayil ullolaṅṅaḽ tan sūnaṁ (2)
ī rāvin romāñjaṁ nī vāriccūḍunnu
ānandabīyūṣaṁ nī ñaṅṅaḽkkegunnu.
(mārotsavaṁ ...)

lahariyil ākkunnŏrī noṭṭaṁ
karaḽilidaḽ porunnŏrī neraṁ (2)
nin kaṇṇil nāḽaṅṅaḽ
nin nĕñjin dāḽaṅṅaḽ
nin kaiyin nādaṅṅaḽ kūṭṭunnu dāhaṅṅaḽ
(mārotsavaṁ ...)