മാറിടമീറന്‍തുകില്‍കൊണ്ടു മൂടിയ
മാദക ജനുവരിരാത്രി
മാദളമ്പൊടിയില്‍ പുഞ്ചിരി വിരിയിച്ച
മന്മഥ പഞ്ചമി രാത്രി
രതിരാത്രി - പ്രിയരാത്രി
രാഗസുരഭിലരാത്രി
ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ് ജിംഗിൾ ആൾ ദ വേ
ഓ മൈ സ്വീറ്റ്, ഓ മൈ ഹാർട്ട് കം ആന്റ് സിംഗ് വിത്ത് മീ
മുകിലിന്‍ ശയ്യയില്‍ മുത്തണി ശയ്യയില്‍
മയങ്ങുന്നു മണിത്തിങ്കള്‍
അവളുടെ കളഭപ്പൂവുകള്‍
ആയിരമിതളുകള്‍ നീര്‍ത്തി
മണ്ണിന്‍ മടിയില്‍ മാലിനിനദിയില്‍
നീരാടുന്നൂ നെയ്തലാമ്പല്‍
അവളുടെ മെയ്യിലെ കസവിന്‍ കച്ചകള്‍
ആശ്ലേഷത്തിനു തുടിച്ചൂ