മാരി പൂമാരി മാലാ കുളിര്‍മാലാ
മാറില്‍ നിന്‍ മനസ്സില്‍
നിന്‍ ചുണ്ടില്‍ നിന്‍ വിരലില്‍
നിന്‍ കാര്‍കൂന്തലില്‍ (മാരി പൂമാരി )
ശൃംഗാരസ്വപ്നത്തിന്‍ ചൈതന്യശില്പമേ
എന്‍ പ്രേമവാസന്ത മംഗല്യപുഷ്പമേ
അണിയിക്കൂ നീ.. അണിയിക്കൂ നീയെന്‍
ജീവന്റെ ജീവനില്‍ സ്വയം കോരിത്തരിക്കുമാ സൌഗന്ധികം (മാരി പൂമാരി )
ചിന്താവിയത്തിലെ സിന്ദൂരമേഘമേ
എന്‍ മോഹസന്ധ്യതന്‍ മായാതരംഗമെ
വിരിയിയ്ക്കൂ നീ.. വിരിയിയ്ക്കൂ നീയെന്‍
മണിവീണാതന്ത്രിയില്‍ സ്വരപുഷ്പമായ് നിന്റെ
രാഗാംബരം (മാരി പൂമാരി )