Maargaliyil malliga

മാർഗഴിയിൽ മല്ലിക
Work
Year
Language

മാര്‍കഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍കഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം

കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം (കണ്ണേ..)
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം (മാര്‍കഴിയില്‍..)

കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍
പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍
(കുന്തിപ്പുഴ..)
എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും
കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും
ഭൂമിയും നീലവാനും (മാര്‍കഴിയില്‍..)

mārgaḻiyil malligabūttāl
maṇṇārkkāṭ pūraṁ maṇṇārkkāṭ pūraṁ
kāḍiṟaṅgi nīyuṁ ñānuṁ kāṇān pogaṇa pūraṁ
mārgaḻiyil malligabūttāl
maṇṇārkkāṭ pūraṁ maṇṇārkkāṭ pūraṁ

kaṇṇe nin kai piḍiccu kāvusuṭraṇa neraṁ
sinnagaḍa... pĕriyagaḍa.. sindūrakkaḍa keṟāṁ (kaṇṇe..)
kuppivaḽa vāṅṅāṁ kuppāyattuṇi vāṅṅāṁ
sippivaḽa vāṅṅāṁ pinnĕ sopp sīpp vāṅṅāṁ
sopp sīpp vāṅṅāṁ (mārgaḻiyil..)

kundippuḻakkarayiluḽḽa kuḽirugoruṁ kāṭril
pandaliccu pīlinīrttuṁ punnāgattin soṭṭil
(kundippuḻa..)
ĕnṟĕ māṟil nī mayaṅguṁ ninṟĕmāṟil ñānuṁ
kaṇḍu kaṇḍugŏdiccoṭṭĕ bhūmiyuṁ nīlavānuṁ
bhūmiyuṁ nīlavānuṁ (mārgaḻiyil..)