Maappilappaattinre maadalakkani

മാപ്പിളപ്പാട്ടിന്റെ മാതളക്കനി
Year
Language

മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു
മനിസ്സനെ മയക്കണതാര്‌
ചന്ദനക്കാട്ടിലെ പെണ്ണ്‌
ആക്കനി പാൽക്കനി തട്ടിപ്പറിച്ചുകൊ-
ണ്ടമ്മാനമാടണതാര്‌
നിക്കാഹു കഴിക്കണ സുൽത്താൻ - നിന്നെ
നിക്കാഹു കഴിക്കണ സുൽത്താൻ (മാപ്പിള)

പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി
പവൻ വാരിച്ചൊരിയണ നേരത്ത്‌ (പച്ചോല)
കരളിന്നുള്ളിലെ കതിരിട്ടു കൊഴിക്കണ
മുറത്തിൽ കേറി കൊത്തി - എന്നെ നീ
മുറത്തിൽ കേറി കൊത്തി
ആ കൊത്തു കൊണ്ടപ്പോൾ മുറിമീശയ്ക്കടിയിലെ
മുത്തുച്ചിപ്പിക്കു ചിറകു കിട്ടി
(മാപ്പില)

പഞ്ചാരക്കുടുക്കയിൽ കിലുങ്ങനെ കിലുങ്ങനെ
പകൽക്കിനാവുണരണ നേരത്ത്‌ (പഞ്ചാര)
ഒരു പൂവമ്പിന്റെ ഇതളുകൾ വിരിയുന്ന
പുരികം കൊണ്ടെന്നെ തല്ലി - എന്തിനീ
പുരികം കൊണ്ടെന്നെ തല്ലി
ആ തല്ലു കൊണ്ടപ്പോൾ ഖൽബിന്റെ തൊഴുത്തിലെ
കള്ളക്കാളയ്ക്കു കയറു പൊട്ടി (മാപ്പിള)

māppiḽappāṭṭilĕ mādaḽakkanigŏṇḍu
manissanĕ mayakkaṇadār‌
sandanakkāṭṭilĕ pĕṇṇ‌
ākkani pālkkani taṭṭippaṟiccugŏ-
ṇḍammānamāḍaṇadār‌
nikkāhu kaḻikkaṇa sulttān - ninnĕ
nikkāhu kaḻikkaṇa sulttān (māppiḽa)

paccolappandalil pagalkkiḽi vĕyilkkiḽi
pavan vāriccŏriyaṇa neratt‌ (paccola)
karaḽinnuḽḽilĕ kadiriṭṭu kŏḻikkaṇa
muṟattil keṟi kŏtti - ĕnnĕ nī
muṟattil keṟi kŏtti
ā kŏttu kŏṇḍappoḽ muṟimīśaykkaḍiyilĕ
muttuccippikku siṟagu kiṭṭi
(māppila)

pañjārakkuḍukkayil kiluṅṅanĕ kiluṅṅanĕ
pagalkkināvuṇaraṇa neratt‌ (pañjāra)
ŏru pūvambinṟĕ idaḽugaḽ viriyunna
purigaṁ kŏṇḍĕnnĕ talli - ĕndinī
purigaṁ kŏṇḍĕnnĕ talli
ā tallu kŏṇḍappoḽ khalbinṟĕ tŏḻuttilĕ
kaḽḽakkāḽaykku kayaṟu pŏṭṭi (māppiḽa)