Maanum mayilum

മാനും മയിലും
Year
Language

മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനിതുള്ളും കാട്ടില്‍
പണ്ടുപണ്ടൊരു മയിലമ്മ
കണ്ടാല്‍നല്ലൊരു മയിലമ്മ
അവള്‍പെറ്റമക്കളെ അഴകുള്ളമക്കളെ
അരികില്‍ പിച്ചനടത്തിവന്നു

മഞ്ഞിന്‍ തുള്ളികള്‍ കറുകപ്പുല്ലിന്‍
നെഞ്ഞില്‍ മയങ്ങും മലര്‍മേട്ടില്‍
തള്ളവെടിഞ്ഞൊരു കൈക്കുഞ്ഞപ്പോള്‍
ഇള്ളേഇള്ളേ കരയുന്നൂ
കുഞ്ഞിക്കൈവിരല്‍ നുണയുന്നു തെല്ലമ്മിഞ്ഞക്കായ് കരയുന്നു

അയ്യോ ..പാവം അമ്മിഞ്ഞകൊടുക്കാത്ത അമ്മ ചീത്ത..ഇല്ലേ?

ഒരോപൂവിന്നല്ലിയില്‍ നിന്നും
ഓരോതുള്ളിത്തേനെടുത്തു
പൂവഴകുള്ളോരു കുഞ്ഞിന്‍ ചുണ്ടില്‍
പൂന്തേനിറ്റിച്ചു മയിലമ്മാ
പൂന്തേനുണ്ടുമയങ്ങും കുഞ്ഞിനു
പുഞ്ചിരി ചുണ്ടില്‍ വിരിയുന്നു
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കും ..ഇല്ലേ?

കണ്വമുനിയതു കണ്ടുവന്നു മയിലമ്മവളര്‍ത്തും പൈതലിനെ
മാറോടണച്ചു താലോലിച്ചു മാമുനിയാശ്രമവഴിയേ പോയ്
നൃത്തം ചെയ്തു മയിലമ്മ കുളിര്‍കാറ്റില്‍ ആടിപൂങ്കുലകള്‍

ഈ കണ്വമുനി എത്രനല്ല ആളാ .. ഇല്ലേ?

mānuṁ mayiluṁ tuḽḽuṁ kāṭṭil
mādāḽakkaniduḽḽuṁ kāṭṭil
paṇḍubaṇḍŏru mayilamma
kaṇḍālnallŏru mayilamma
avaḽpĕṭramakkaḽĕ aḻaguḽḽamakkaḽĕ
arigil piccanaḍattivannu

maññin duḽḽigaḽ kaṟugappullin
nĕññil mayaṅṅuṁ malarmeṭṭil
taḽḽavĕḍiññŏru kaikkuññappoḽ
iḽḽeiḽḽe karayunnū
kuññikkaiviral nuṇayunnu tĕllammiññakkāy karayunnu

ayyo ..pāvaṁ ammiññagŏḍukkātta amma sītta..ille?

ŏrobūvinnalliyil ninnuṁ
oroduḽḽittenĕḍuttu
pūvaḻaguḽḽoru kuññin suṇḍil
pūndeniṭriccu mayilammā
pūndenuṇḍumayaṅṅuṁ kuññinu
puñjiri suṇḍil viriyunnu
kuññuṅṅaḽ uṟakkattil sirikkuṁ ..ille?

kaṇvamuniyadu kaṇḍuvannu mayilammavaḽarttuṁ paidalinĕ
māṟoḍaṇaccu tāloliccu māmuniyāśramavaḻiye poy
nṛttaṁ sĕydu mayilamma kuḽirgāṭril āḍibūṅgulagaḽ

ī kaṇvamuni ĕtranalla āḽā .. ille?