മാന്‍മിഴീ തേന്‍മൊഴീ പനിനീര്‍ കണമല്ലേ
നീ കാണും കനവുകളില്‍ പുഴതന്‍ കുളിരല്ലേ
ഇളവെയിലില്‍ രുചിരാംഗീ കുളിച്ചു വരികില്ലേ - 2
(മാന്‍മിഴീ ...)
കാവളം കിളിയാകാമോ കൂട് കൂട്ടാന്‍ പോരാമോ
ഒരു ഗാനസുധയില്‍ എന്‍ വനലതയില്‍ പൂവിടര്‍ത്താമോ - 2
വന ഗായികേ ..പ്രിയദര്‍ശനേ പ്രേമലോലേ വാ
(മാന്‍മിഴീ...)
കവിളില്‍ പളുങ്ക് വര്‍ണ്ണങ്ങള്‍ ചൊടിയില്‍ മൌന പുഷ്പങ്ങള്‍
ഇരുനീല മിഴിതന്‍ കൂവള മലരില്‍ എന്നെ പൊതിയാമോ - 2
ഋതു കന്യകേ വനമല്ലികേ ഗാനലോലേ വാ
(മാന്‍മിഴീ...)