Maankannu tudiccu

മാന്‍കണ്ണു തുടിച്ചു
Work
Year
Language

മാന്‍ കണ്ണുതുടിച്ചു തേന്‍ ചുണ്ടുകൊതിച്ചു
ഉന്മാദം ഉള്ളില്‍ തേരോട്ടം
മധുമാരനണഞ്ഞു മലര്‍ മേനിപുണര്‍ന്നു
മന്ദാരം കൊള്ളും രോമാഞ്ചം
ഏദന്‍ പൂവനിയില്‍ മോഹം പൂവണിഞ്ഞു
ആദ്യം മാനസങ്ങള്‍ മുന്തിരിത്തേന്‍ കുടിച്ചു

ലില്ലിപ്പൂവും ചൂടിപ്പോകും മാലാഖേ നിന്റെ
പള്ളിത്തേരില്‍ പൊന്നും മിന്നും കൊണ്ടുവരു
പുഷ്പിണിയാമിനിയില്‍ സ്വപ്നമാം വാഹിനിയില്‍
തേനലയില്‍ നീന്തിവരും മോഹങ്ങള്‍
ഈരാവില്‍ നീരാടും ദാഹങ്ങള്‍

കന്നിക്കാറ്റേ വാരിച്ചൂടൂ മേലാകേ നിന്റെ
മുന്നില്‍പ്പൂക്കും മുല്ലക്കാടിന്‍ പൂവാകേ
വിണ്ണിലെ പൂമുകിലോ മണ്ണിലെ തേന്മഴയായ്
വീണലിയും പൂങ്കുളിരിന്‍ യാമങ്ങള്‍
ഈരാവില്‍ നീരാടും യാമങ്ങള്‍

mān kaṇṇuduḍiccu ten suṇḍugŏdiccu
unmādaṁ uḽḽil teroṭṭaṁ
madhumāranaṇaññu malar menibuṇarnnu
mandāraṁ kŏḽḽuṁ romāñjaṁ
edan pūvaniyil mohaṁ pūvaṇiññu
ādyaṁ mānasaṅṅaḽ mundiritten kuḍiccu

lillippūvuṁ sūḍippoguṁ mālākhe ninṟĕ
paḽḽitteril pŏnnuṁ minnuṁ kŏṇḍuvaru
puṣpiṇiyāminiyil svapnamāṁ vāhiniyil
tenalayil nīndivaruṁ mohaṅṅaḽ
īrāvil nīrāḍuṁ dāhaṅṅaḽ

kannikkāṭre vāriccūḍū melāge ninṟĕ
munnilppūkkuṁ mullakkāḍin pūvāge
viṇṇilĕ pūmugilo maṇṇilĕ tenmaḻayāy
vīṇaliyuṁ pūṅguḽirin yāmaṅṅaḽ
īrāvil nīrāḍuṁ yāmaṅṅaḽ