Maanikyaveena

മാണിക്യവീണ
Year
Language

മാണിക്യവീണാ മാനസരാഗം
പകരൂ നാദാംബികേ നിന്റെ
തൃപ്പദം തേടി തിരുനട പൂകും
ദാസാനുദാസന്‍ ഞാന്‍
പാദ ദാസാനുദാസന്‍ ഞാന്‍

കുലമേതെന്നറിയാതെ പാടുമീ ദാസനു
ഗന്ധര്‍വ കുലമേകുമോ?
വിളികേള്‍ക്കുമോ എന്നെ കയ്യേല്‍ക്കുമോ?
എന്റെ മിഴിനിറഞ്ഞൊഴുകുമീ അശ്രുകണങ്ങള്‍
സ്വരമണിമാല്യങ്ങളാകുമോ?

രാഗാഭരണത്തളികയില്‍ നിന്നൊരു
സ്വരമഞ്ജീരം നല്‍കുമോ?

പമപ നിനിപ പമപ നിനിപ
പമപനിനിപ മരിപമരിസരി സരിമപനി
രീഗരി സാരിസ നീസനി പാനിപ
സാരിസ നീസനി പാനിപ മാപമ
നീസനി പാനിപ മാപമ രീഗരി
സാനിപ മാപമ രീഗരി സാരിസ
നീസരി സാനിസ നീസരി സാനിസ നീസരി സാനിസ
സരിമപനി സരിമപനി സരിമപനി

സാന്ത്വനമന്ത്ര മൃദംഗധ്വനിയായ്
ഇനിയെന്നരികില്‍ വരുമോ?
ധാംകിട തകധിമി ധീംകിട തകധിമി
ധോംകിടതകധിമി നംകിട തകധിമി
ധിരന ധിരന ധിരന ധിരനനനാ..........
ആ..............

māṇikyavīṇā mānasarāgaṁ
pagarū nādāṁbige ninṟĕ
tṛppadaṁ teḍi tirunaḍa pūguṁ
dāsānudāsan ñān
pāda dāsānudāsan ñān

kulamedĕnnaṟiyādĕ pāḍumī dāsanu
gandharva kulamegumo?
viḽigeḽkkumo ĕnnĕ kayyelkkumo?
ĕnṟĕ miḻiniṟaññŏḻugumī aśrugaṇaṅṅaḽ
svaramaṇimālyaṅṅaḽāgumo?

rāgābharaṇattaḽigayil ninnŏru
svaramañjīraṁ nalgumo?

pamaba niniba pamaba niniba
pamabaniniba maribamarisari sarimabani
rīgari sārisa nīsani pāniba
sārisa nīsani pāniba mābama
nīsani pāniba mābama rīgari
sāniba mābama rīgari sārisa
nīsari sānisa nīsari sānisa nīsari sānisa
sarimabani sarimabani sarimabani

sāndvanamandra mṛdaṁgadhvaniyāy
iniyĕnnarigil varumo?
dhāṁkiḍa tagadhimi dhīṁkiḍa tagadhimi
dhoṁkiḍadagadhimi naṁkiḍa tagadhimi
dhirana dhirana dhirana dhiranananā..........
ā..............