മാണിക്യ ശ്രീകോവിൽ [Pathos]
മാണിക്യശ്രീകോവിൽ നീയെങ്കിൽ...അതിൽ
മായാവിഗ്രഹം ഞാനല്ലേ...
കാഞ്ചനമണിദീപം നീയെങ്കിൽ...അതിൻ
കർപ്പൂരത്തിരിനാളം ഞാനല്ലേ.....
എൻ നെഞ്ചിൽ തുടികൊട്ടും ചിന്തകളെല്ലാം...
നിൻ നാവിൽ പുഷ്പിയ്ക്കും വാക്കുകളായ്...
എന്നന്തരാത്മാവിൻ ആനന്ദരശ്മികൾ..
നിന്നധരം ചൂടും ചന്ദ്രികയായ്...
നിൻ മിഴിതൻ മൌനസങ്കീർത്തനം...
എൻ മനസ്സിൻ തിരുവാഭരണം...
എൻ മുന്നിൽ വിടരുന്ന പൂവുകളെല്ലാം....
നിന്നുള്ളിൽ നിറം ചാർത്തും മോഹങ്ങളായ്....
നീയെന്ന രാഗവും ഞാനെന്ന താളവും
നിത്യാനുരാഗമാം സംഗീതമായ്
നിൻ തപസ്സിന്നുഷഃസന്ധ്യോദയം
എൻ മനസ്സിൻ ധ്യാനപുണ്യോദയം...
മാണിക്യശ്രീകോവിൽ നീയെങ്കിൽ...അതിൽ
മായാവിഗ്രഹം ഞാനല്ലേ...
കാഞ്ചനമണിദീപം നീയെങ്കിൽ...അതിൻ
കർപ്പൂരത്തിരിനാളം ഞാനല്ലേ.....
ഉം ഉം ഉം.....
ആ..ആ....ആ
māṇikyaśrīgovil nīyĕṅgil...adil
māyāvigrahaṁ ñānalle...
kāñjanamaṇidībaṁ nīyĕṅgil...adin
karppūrattirināḽaṁ ñānalle.....
ĕn nĕñjil tuḍigŏṭṭuṁ sindagaḽĕllāṁ...
nin nāvil puṣpiykkuṁ vākkugaḽāy...
ĕnnandarātmāvin ānandaraśmigaḽ..
ninnadharaṁ sūḍuṁ sandrigayāy...
nin miḻidan maൌnasaṅgīrttanaṁ...
ĕn manassin diruvābharaṇaṁ...
ĕn munnil viḍarunna pūvugaḽĕllāṁ....
ninnuḽḽil niṟaṁ sārttuṁ mohaṅṅaḽāy....
nīyĕnna rāgavuṁ ñānĕnna tāḽavuṁ
nityānurāgamāṁ saṁgīdamāy
nin dabassinnuṣaḥsandhyodayaṁ
ĕn manassin dhyānabuṇyodayaṁ...
māṇikyaśrīgovil nīyĕṅgil...adil
māyāvigrahaṁ ñānalle...
kāñjanamaṇidībaṁ nīyĕṅgil...adin
karppūrattirināḽaṁ ñānalle.....
uṁ uṁ uṁ.....
ā..ā....ā